'ഭർത്താവിനെ കാണുന്നില്ല'; 'എവിടെ'യുടെ പ്രമോഷൻ വീഡിയോയുമായി ആശാ ശരത്

Published : Jul 03, 2019, 06:36 PM ISTUpdated : Jul 03, 2019, 07:04 PM IST
'ഭർത്താവിനെ കാണുന്നില്ല'; 'എവിടെ'യുടെ പ്രമോഷൻ വീഡിയോയുമായി ആശാ ശരത്

Synopsis

കെ കെ രാജീവ് ആണ് എവിടെ എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

ആശാ ശരത്ത് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് എവിടെ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്ക് വീഡിയോയുമായി ആശാ ശരത് രംഗത്ത് എത്തി.  കുറച്ചു ദിവസമായി ഭർത്താവിനെ കാണുന്നില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണം എന്ന അഭ്യര്‍ഥനയുമായാണ് ആശാ ശരത് രംഗത്ത് എത്തിയത്. എവിടെ പ്രമോഷൻ വീഡിയോ എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. കെ കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മനോജ് കെ ജയനാണ് ചിത്രത്തിലെ നായകനായി എത്തുന്നത്.

വീഡിയോയില്‍ ആശാ ശരത് പറയുന്നത്

കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരുവിവരവുമില്ല.  എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം.

എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും.

എവിടെ എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ