ഷാജി കൈലാസ് ഇനി നിര്‍മ്മാതാവ്; നായകൻ ഇന്ദ്രജിത്ത്

Published : Jul 03, 2019, 04:24 PM ISTUpdated : Jul 03, 2019, 04:29 PM IST
ഷാജി കൈലാസ് ഇനി നിര്‍മ്മാതാവ്; നായകൻ ഇന്ദ്രജിത്ത്

Synopsis

പാരഗൺ  സിനിമാസ് എന്ന ബാനറിലാണ് ഷാജി കൈലാസ് നിർമ്മാതാവായ ആദ്യ ചിത്രം  അണിയറയിലൊരുങ്ങുന്നത്.

തീപ്പൊരി ഡയലോഗും ആക്ഷൻ രംഗങ്ങളുമായി  പ്രേക്ഷകരെ വിസ്‍മയിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഒരിടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് സജീവമാകുന്ന ഷാജി കൈലാസ്   നിർമ്മാതാവായാണ് പുതിയ രംഗപ്രവേശനത്തിനൊരുങ്ങുന്നത്. പാരഗൺ  സിനിമാസ് എന്ന ബാനറിലാണ് ഷാജി കൈലാസ് നിർമ്മാതാവായ ആദ്യ ചിത്രം  അണിയറയിലൊരുങ്ങുന്നത്. 

മാധ്യമപ്രവർത്തകനായ കിരൺ  പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്  താക്കോല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കേരളത്തിലെ ഒരു മലയോരപ്രദേശത്തെ കഥ പറയുന്ന ചിത്രം ക്രൈസ്‍തവ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഫാദർ ആംബ്രോസ് ഓച്ചമ്പളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും  ഫാദർ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും ചിത്രത്തിൽ  പ്രധാന വേഷങ്ങളിലെത്തുന്നു.  ഇനിയയാണ് നായിക. നെടുമുടി വേണു, സുധീർ കരമന, മീരവാസുദേവ് തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളാവുന്നു.

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ