ആ പതിവും ഇവിടെ തെറ്റി! ഒടിടിയിലും ബമ്പർ ഹിറ്റ് ആയി 'തുടരും', അഭിനന്ദിച്ച് മതിവരാതെ മറുഭാഷാ പ്രേക്ഷകർ

Published : May 31, 2025, 12:23 PM ISTUpdated : May 31, 2025, 12:27 PM IST
ആ പതിവും ഇവിടെ തെറ്റി! ഒടിടിയിലും ബമ്പർ ഹിറ്റ് ആയി 'തുടരും', അഭിനന്ദിച്ച് മതിവരാതെ മറുഭാഷാ പ്രേക്ഷകർ

Synopsis

ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്

തിയറ്ററിലെയും ഒടിടിയിലെയും സിനിമാ കാഴ്ചകളിലുള്ള വ്യത്യാസം പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ആദ്യത്തേത് ഒരു സാമൂഹിക അനുഭവം കൂടി ആണെങ്കില്‍ രണ്ടാമത്തേത് വീട്ടകത്തെ ഒരു സ്വകാര്യ അനുഭവമാണ്. കൂട്ടമായിരുന്ന് കാണുമ്പോള്‍ പ്രേക്ഷകര്‍ വലിയ കൈയടി നല്‍കുന്ന ചില ചിത്രങ്ങള്‍ ഒടിടിയില്‍ എത്തുമ്പോള്‍ ഇത് ഇത്രയേ ഉള്ളോ എന്ന വിമര്‍ശനം ഏല്‍ക്കാറുണ്ട്. രണ്ടിടത്തും നല്ല അഭിപ്രായം കേള്‍ക്കുന്ന അപൂര്‍വ്വം സിനിമകളേ ഏത് ഭാഷയിലും വരാറുള്ളൂ. ഇപ്പോഴിതാ ആ പതിവ് തെറ്റിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. മലയാളത്തിലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലത് തകര്‍ത്ത ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇന്നലെ ആയിരുന്നു. ദിവസം ഒന്ന് പിന്നിടുമ്പോള്‍ മറുഭാഷാ പ്രേക്ഷകരുടെയും മുക്തകണ്ഠമായ പ്രശംസ നേടുകയാണ് ചിത്രം. എക്സ് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ തുടരും അഭിനന്ദന പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതില്‍ നല്ലൊരു ശതമാനവും മറുഭാഷാ പ്രേക്ഷകരില്‍ നിന്നാണ് എന്നതാണ് ഏറ്റവും വലിയ കൗതുകം. 

മലയാളത്തിനൊപ്പം തുടരും സിനിമയുടെ തെലുങ്ക് പതിപ്പും തിയറ്ററുകളില്‍ എത്തിയിരുന്നു. പിന്നീട് തമിഴ് പതിപ്പും എത്തി. പ്രേക്ഷകര്‍ എത്തിയെങ്കിലും നല്ല അഭിപ്രായങ്ങള്‍ നേടിയെങ്കിലും മലയാളം ഒറിജിനല്‍ പതിപ്പിന്‍റെ കളക്ഷനുമായി താരതമ്യപ്പെടുത്താവുന്ന കളക്ഷന്‍ മറുഭാഷാ പതിപ്പുകള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ആ കുറവ് ഒടിടിയില്‍ നികത്തിയിരിക്കുകയാണ് ചിത്രം. ഒരു നെഗറ്റീവ് കമന്‍റ് പോലും ഇല്ല എന്ന തരത്തിലാണ് ഒടിടി റിലീസിന് പിന്നാലെ ലഭിക്കുന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ചിത്രത്തിന്‍റെ റീമേക്ക് അവകാശം ആര്‍ക്കും നല്‍കരുതെന്ന് ആവശ്യപ്പെടുന്ന മറുഭാഷാ പ്രേക്ഷകരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. മോഹന്‍ലാലിന്‍റെ പ്രകടനത്തിനും വലിയ കൈയടിയാണ് വ്യത്യസ്ത ഭാഷക്കാരില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ കാണികള്‍ ഏറ്റവും ആഘോഷിക്കുന്നത് ജോര്‍ജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വര്‍മ്മയ്ക്കാണ്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സ്റ്റില്ലുകളും ലഘു വീഡിയോകളും അഭിനന്ദന പോസ്റ്റുകള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്.

 

ദൃശ്യം 2 ന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഒടിടി പ്രതികരണം തുടരുമിന് ആയിരിക്കും. എന്നാല്‍ ദൃശ്യം 2 ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്‍റെ സംവിധാനം. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് അദ്ദേഹവും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഗാസ മുതൽ കഗാർ വരെ; വംശഹത്യയുടെ സൂക്ഷ്മരാഷ്ട്രീയം ചർച്ച ചെയ്ത ഗുഫ്തുഗു ഫിലിം ഫെസ്റ്റിവൽ
'ഒരു സ്ഥലത്ത് ചെന്നിട്ട് ഫോട്ടോയെടുക്കാൻ ആരും വന്നില്ലെങ്കിൽ ഞാൻ തകർന്നു പോകും..'; തുറന്നുപറഞ്ഞ് ജയറാം