അനശ്വര രാജൻ ഇത്തിരി ബോൾഡാണ്, ഒത്തിരി ബ്യൂട്ടിഫുള്ളാണ്; വ്യസനസമേതം ബന്ധുമിത്രാദികൾ ജൂൺ 13ന്

Published : May 31, 2025, 11:13 AM IST
അനശ്വര രാജൻ ഇത്തിരി ബോൾഡാണ്, ഒത്തിരി ബ്യൂട്ടിഫുള്ളാണ്; വ്യസനസമേതം ബന്ധുമിത്രാദികൾ ജൂൺ 13ന്

Synopsis

അനശ്വര രാജൻ നായികയായ 'വ്യസനസമേതം ബന്ധുമിത്രാദികൾ' ജൂൺ 13ന് റിലീസ് ചെയ്യും. ഒരു മരണ വീട്ടിലെ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.

കൊച്ചി: അനശ്വര രാജൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വ്യസനസമേതം ബന്ധുമിത്രാദികൾ ജൂൺ 13ന് തീയേറ്ററുകളിൽ എത്തുന്നു. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവ വികസങ്ങളിലൂടെ മുന്നേറുന്ന ചിത്രം എസ് വിപിൻ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വാഴ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത‌ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. 

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 'വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ യുവ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങൾ. 

കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി ഉയർന്നുവന്ന അഭിനേതാവാണ് അനശ്വര രാജൻ. 2017ൽ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര അഭിനയ ലോകത്തേക്ക് കടന്ന് വരുന്നത്. തുടർന്ന് അനശ്വര അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചതായി മാറി. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ നേര് എന്ന സിനിമയാണ് അനശ്വരയുടെ കരിയറിൽ തന്നെ വൻ വഴിതിരിവുണ്ടാക്കിയ ചിത്രമായി അറിയപ്പെടുന്നത്. 

തുടർവിജയങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറിയ അനശ്വര പോയ വർഷത്തെ ഹിറ്റ് ചിത്രങ്ങളായ എബ്രഹാം ഓസ്‌ലറിലും ഗുരുവായൂർ അമ്പലനടയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അതോടൊപ്പം ആസിഫ് അലി നായകനായ രേഖചിത്ര'ത്തിൽ, സിനിമയോടുള്ള അഗാധമായ സ്നേഹവും സിനിമാ നായികയാകാൻ ആഗ്രഹിക്കുന്നതുമായ രേഖ പത്രോസ് എന്ന കഥാപാത്രം ചെയ്ത് കൊണ്ട് ഈ വർഷത്തെ ആദ്യത്തെ സൂപ്പർ ഹിറ്റ് സമ്മാനിച്ച അനശ്വര പൈങ്കിളി, മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്‌ലർ എന്നീ സിനിമകളിലൂടെ പ്രേക്ഷകസ്വീകാര്യത കൂടുതലായി നേടിയെടുത്തു. ഏതായാലും ഇത്തവണ അനശ്വര മറ്റൊരു വ്യത്യസ്ത കഥാപാത്രവുമായാണ് വ്യസനസമേതം ബന്ധുമിത്രാദികൾ സിനിമയുമായി എത്തുന്നത്. 

ചിത്രത്തിന്റെതായി ഇതിനോടകം പുറത്തിറങ്ങിയ ടീസറും പ്രോമോ ഗാനവും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നേടിയിരിക്കുന്നത്. അതോടൊപ്പം ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ക്യാരക്ടർ പോസ്റ്ററുകൾ സിനിമ ഒരു കളർ ഫുൾ എന്റർടൈനറാണെന്ന അഭിപ്രായമാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്.  
ഛായാഗ്രഹണം- റഹീം അബൂബക്കർ, എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം & കനിഷ്ക ഗോപിഷെട്ടി, ലൈൻ പ്രൊഡ്യൂസഴ്സ്- അജിത് കുമാർ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ

കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ, ക്രീയേറ്റീവ് ഡയറക്ടർ- സജി സബാന, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ, ഗാനരചന- മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ, സൗണ്ട് ഡിസൈൻ- അരുൺ മണി, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ വി, മാർക്കറ്റിംഗ്- ടെൻ ജി മീഡിയ, പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്, വി എഫ് എക്സ്- ഡി ടി എം, സ്റ്റിൽസ്- ശ്രീക്കുട്ടൻ എ എം, ടൈറ്റിൽ ഡിസൈൻ- ഡ്രിപ് വേവ് കളക്റ്റീവ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ