ബിഗ് ബജറ്റ് ചിത്രവുമായി ഫഹദ്; 'മാലിക്' ഷുട്ടിംഗ് ആരംഭിച്ചു

Published : Sep 04, 2019, 10:43 AM ISTUpdated : Sep 04, 2019, 11:41 AM IST
ബിഗ് ബജറ്റ് ചിത്രവുമായി ഫഹദ്; 'മാലിക്' ഷുട്ടിംഗ് ആരംഭിച്ചു

Synopsis

25 കോടി രൂപ ബജറ്റിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫാണ്

രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയ ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാവുന്നു. മാലിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു.  25 കോടി രൂപ ബജറ്റിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫാണ്.

കരിയറിലെ ഏറ്റവും വലിയ സിനിമയാണ് മാലിക് എന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും നിർവഹിക്കുന്നത്. ബിജു മേനോൻ,ദിലീഷ് പോത്തന്‍, ജലജ, നിമിഷ സജയൻ എന്നിവരും ചിത്രത്തിൽ  പ്രധാന വേഷങ്ങളിലെത്തുന്നു.

ട്രാന്‍സ് പൂര്‍ത്തിയാക്കിയ ശേഷം ഫഹദ് അഭിനയിക്കുന്ന ചിത്രമാണ് മാലിക്. സാനു ജോൺ ആണ് ക്യാമറ. സുഷിന്‍ ശ്യാം സംഗീതം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വഹിക്കുന്നു. അടുത്ത വർഷം ഏപ്രിൽ മാസം ചിത്രം പ്രദർശനത്തിനെത്തും.

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടിടി റിലീസിലും തരംഗമായി ദുൽഖർ സെൽവമണി സെൽവരാജ് ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ട്രെൻഡിംഗായി 'കാന്ത'
ഇന്ത്യയില്‍ ഒന്നാമൻ ആര്?, മൂന്നാമത് ഷാരൂഖ്, പട്ടികയില്‍ കുതിച്ചുകയറി മലയാളികളുടെ പ്രിയ താരം