
ഫഹദും നസ്രിയയും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ്. പുതിയ ഒരു ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ഫഹദും നസ്രിയയും. താരങ്ങള്‍ ലാൻഡ് റോവര്‍ ഡിഫൻഡറാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നടൻ ഫഹദും നടി നസ്രിയയും 2.11 കോടി വിലയുള്ള കാറാണ് പുതുതായി അടുത്തിടെ വാങ്ങിച്ചിരിക്കുന്നത്.
ഫഹദിന്റെയും നസ്രിയയുടെയും ഒമ്പതാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. സ്‍നേഹത്തിന് നന്ദി, ജീവിതത്തിന് നന്ദിയെന്നുമെഴുതി ഫോട്ടോ പങ്കുവെച്ചിരുന്നു ഫഹദ്. ഞങ്ങളുടെ ഒമ്പത് വര്‍ഷങ്ങള്‍ എന്നും താരം എഴുതിയിരുന്നു. ഒട്ടേറെ പേരാണ് ആശംസകള്‍ അറിയിച്ചിരുന്നത്.
നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം തെലുങ്കിലായിരുന്നു. 'അണ്ടേ സുന്ദരാനികി' എന്ന ചിത്രമായിരുന്നു നസ്രിയയുടേതായി പ്രദര്‍ശനത്തിന് എത്തിയത്. വിവേക അത്രയയാണ് ചിത്രം സംവിധാനം ചെയ്‍തത്. ജൂൺ 10ന് റിലീസ് ചെയ്‍ത ചിത്രത്തില്‍ നാനിയായിരുന്നു നായകൻ. നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിച്ചത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിച്ചു. 'ലീല തോമസ്' എന്ന കഥാപാത്രത്തെയാണ് നസ്രിയ 'അണ്ടേ സുന്ദരാനികി'യില്‍ അവതരിപ്പിച്ചത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തു, ഹര്‍ഷ വര്‍ദ്ധൻ, രാഹുല്‍ രാമകൃഷ്‍ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങിയ താരങ്ങള്‍ നസ്രിയയ്‍ക്ക് ഒപ്പം 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തില്‍ അഭിനയിച്ചു.
ഫഹദ് നായകനായി ഒടുവില്‍ എത്തിയ ചിത്രം 'ധൂമം' ആയിരുന്നു. പവൻ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. അപര്‍ണ ബാലമുരളി ചിത്രത്തില്‍ നായികയായി. 'അവിനാശ്' എന്ന കഥാപാത്രമായിരുന്നു ഫഹദിന്.
Read More: ദേവ് മോഹന്റെ 'പരാക്രമം' തുടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക