Malayankunju : 'ക്ലോസ്‍ട്രോഫോബിയയുള്ളവര്‍ സൂക്ഷിക്കുക', മുന്നറിയിപ്പുമായി 'മലയൻകുഞ്ഞ്' ടീം

Published : Jul 15, 2022, 04:26 PM IST
Malayankunju : 'ക്ലോസ്‍ട്രോഫോബിയയുള്ളവര്‍ സൂക്ഷിക്കുക', മുന്നറിയിപ്പുമായി 'മലയൻകുഞ്ഞ്' ടീം

Synopsis

ഫഹദ് നായകനാകുന്ന പുതിയ ചിത്രം 22നാണ് പ്രദര്‍ശനത്തിന് എത്തുക (Malayankunju).

ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം 'മലയൻകുഞ്ഞ്' ജൂലൈ 22ന് തിയറ്ററുകളിലെത്താനിരിക്കെയാണ്. ചിത്രം തിയറ്ററുകളില്‍ എത്താനിരിക്കേ ഇതാ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് 'മലയൻകുഞ്ഞ് ടീം'. 'നിങ്ങൾ ക്ലോസ്‍ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക' എന്ന മുന്നറിയിപ്പോടുകൂടിയ പോസ്റ്ററാണ്‌ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്‌. ഫഹദ് ഫാസിലും ഈ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട് (Malayankunju).

പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്‍ട്രോഫോബിയ എന്ന് വിളിക്കുന്നത്. സമൂഹത്തിൽ 12.5 ശതമാനത്തോളം ആൾക്കാർക്ക് ചെറുതും വലുതുമായുള്ള രീതിയിൽ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ കൂടിയാണിത്. അതുകൊണ്ട് ഈ മുന്നറിയിപ്പ് മനസിലാക്കി അത് നേരിടാൻ താല്‍പര്യമുള്ളവർ മാത്രം സിനിമ കാണുക എന്നാണ് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്. തിയെറ്റർ റിലീസിംഗിനോടനുബന്ധിച്ച്‌ സമൂഹത്തിന് വേണ്ടി ഇത്തരത്തിലൊരു നിർദ്ദേശം നൽകിയ 'മലയൻകുഞ്ഞി'ന്റെ ടീം പ്രശംസ അർഹിക്കുന്നുണ്ട്.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ 'ഷോമാൻ' ഫാസിൽ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. നവാഗതനായ സജിമോനാണ് ചിത്രത്തിന്റെ സംവിധായകൻ. സംഗീത ഗന്ധർവ്വൻ എ ആർ റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. 1992ൽ വന്ന 'യോദ്ധ'യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. 'മലയൻകുഞ്ഞ്' കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന 'ആടുജീവിതം' റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. രജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 22ന് 'സെഞ്ച്വറി ഫിലിംസ്‌ ആണ് ചിത്രം തിയേറ്ററുകളിലെത്തിരക്കുക

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്‍ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ.

Read More : അരങ്ങേറ്റത്തില്‍ തന്നെ ദേശീയ അവാര്‍ഡ്, സംവിധായകനായി തിളങ്ങിയ പ്രതാപ് പോത്തൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ