'ഓടും കുതിര ചാടും കുതിര' തുടങ്ങുന്നു, ചിരിപ്പിച്ചും പ്രണയിക്കാൻ ഫഹദ് ഫാസില്‍

Published : Sep 14, 2022, 11:54 AM ISTUpdated : Nov 30, 2024, 04:47 PM IST
'ഓടും കുതിര ചാടും കുതിര' തുടങ്ങുന്നു, ചിരിപ്പിച്ചും പ്രണയിക്കാൻ ഫഹദ് ഫാസില്‍

Synopsis

അല്‍ത്തഫ് സലീമാണ് സംവിധായകൻ.  

ഫഹദ് സ്‍പര്‍ശമുള്ള കഥാ സന്ദര്‍ഭങ്ങള്‍ ഒരുപാട് കണ്ട് വിസ്‍യിച്ചവരാണ് മലയാളികള്‍. എന്നാല്‍ ഫഹദിനറെ റൊമാന്റിക് കോമഡി ചിത്രങ്ങള്‍ താരതമ്യേന കുറവാണ്. ഇതാ ആ ഴോണറില്‍ ഒരു പുതിയ സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് ഫഹദ്. 'ഓടും കുതിര ചാടും കുതിര' എന്ന സിനിമയാണ് ഫഹദ് നായകനായി റൊമാന്റിക് കോമഡി ഴോണറില്‍ ഒരുങ്ങുക.

'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' ഒരുുക്കിയ നടൻ കൂടിയായ അല്‍ത്തഫ് സലീം ആണ് 'ഓടും കുതിര ചാടും കുതിര'യുടെയും സംവിധായകൻ. എറണാകുളത്തും ചൈന്നൈയിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രസംയോജനം നിര്‍വഹിക്കുക.

ആഷിഖ് ഉസ്‍മാൻ ആണ് ചിത്രം നിര്‍മിക്കുന്നത്. ജസ്റ്റിൻ വര്‍ഗീസ് ആണ് സംഗീത സംവിധായകൻ. അശ്വിനി ആണ് കലാസംവിധാനം. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.

'മലയൻകുഞ്ഞ്' എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‍ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ഓഗസ്റ്റ് 11ന് ഒടിടിയിലും ചിത്രം സ്ട്രീമിം​ഗ് ചെയ്തിരുന്നു. രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'യോദ്ധ' എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം എ ആര്‍ റഹ്‍മാന്‍ സംഗീതം പകർന്ന ചിത്രം എന്ന പ്രത്യേകതയും 'മലയൻകുഞ്ഞിന്' ഉണ്ട്.  തമിഴില്‍ 'വിക്രം' എന്ന സിനിമയാണ് ഫഹദിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. കമല്‍ഹാസൻ നായകനായ ചിത്രത്തില്‍ ഫഹദിന്റെ അഭിനയവും പ്രേക്ഷകപ്രീതി നേടിയിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.

Read More : 'വിക്ര'ത്തിനു ശേഷം ഫഹദിന്റെ തമിഴ് ചിത്രം, 'മാമന്നൻ' പൂര്‍ത്തിയാക്കി ഉദയനിധി സ്റ്റാലിൻ

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍