പുഷ്പ 2വില്‍ വില്ലന്‍ കൂടുതല്‍ ക്രൂരനാണോ?; മറുപടിയുമായി ഫഹദ് ഫാസില്‍

Published : Apr 10, 2024, 10:36 AM IST
 പുഷ്പ 2വില്‍ വില്ലന്‍ കൂടുതല്‍ ക്രൂരനാണോ?; മറുപടിയുമായി ഫഹദ് ഫാസില്‍

Synopsis

എന്തായാലും ടീസര്‍ ആവേശത്തിന് പിന്നാലെ ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്ന നടന്‍ ഫഹദ് ഫാസില്‍ തന്‍റെ റോള്‍ സംബന്ധിച്ച് ഒരു സൂചന നല്‍കുകയാണ് ഇപ്പോള്‍.

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമ ലോകം ഒന്നാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അടുത്തിടെ അല്ലു അര്‍ജുന്‍റെ ജന്മദിനത്തില്‍ ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയിരുന്നു. ടീസര്‍ വന്‍ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. രാത്രി നടക്കുന്ന ഒരു ആക്ഷന്‍ സീക്വന്‍സ് ആണ് ടീസറില്‍. അല്ലു അര്‍ജുനെ കാണാനാവുന്നത് സ്ത്രീവേഷത്തിലായിരുന്നു. 

എന്തായാലും ടീസര്‍ ആവേശത്തിന് പിന്നാലെ ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്ന നടന്‍ ഫഹദ് ഫാസില്‍ തന്‍റെ റോള്‍ സംബന്ധിച്ച് ഒരു സൂചന നല്‍കുകയാണ് ഇപ്പോള്‍. ഫഹദ് അവതരിപ്പിക്കുന്ന വില്ലന്‍ പൊലീസ് ഓഫീസര്‍ ഭന്‍വര്‍ സിംഗ് ഷെഖാവതിന് ആദ്യഭാഗത്തേക്കാള്‍ സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ ഫഹദിന്‍റെ വിഷു പ്രമാണിച്ച് റിലീസാകുന്ന ആവേശത്തിന്‍റെ പ്രമോഷന്‍ വാര്‍ത്ത സമ്മേളനത്തില്‍ പുഷ്പയിലെ റോള്‍ സംബന്ധിച്ച ചോദ്യത്തിന് ഫഹദ് പ്രതികരിച്ചു. 

 പുഷ്പ 2: ദ റൂളിൻ്റെ ഷൂട്ടിംഗ് തിരക്കിലായതിനാൽ ആവേശത്തിന്‍റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് അധികമൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ഫഹദ് ആദ്യം പറഞ്ഞിരുന്നു. പിന്നാലെ പുഷ്പയിലെ വില്ലന്‍ ഈ ഭാഗത്ത് എത്രത്തോളം ക്രൂരനാണ് എന്നാണ് ചോദ്യം വന്നത്. ക്രൂരതയും പരിപാടിയും ഒന്നും അല്ല മറ്റൊരു ഇന്‍ട്രസ്റ്റിംഗ് ട്രാക്കാണ് എന്നാണ് പുഷ്പ 2വിലെ വേഷം സംബന്ധിച്ച് ഫഹദ്  മറുപടി നല്‍കിയത്. 

അതേ സമയം വില്ലന്‍ റോളുകള്‍ ആഘോഷിക്കപ്പെടുന്നുണ്ടല്ലോ എന്ന ഫഹദിന്‍റെ പുഷ്പയിലേയും, മാമന്നനിലെയും റോള്‍ ചൂണ്ടികാട്ടിയുള്ള ചോദ്യത്തിന് ഫഹദ് പ്രതികരിച്ചത് ഇങ്ങനെയാണ്, വില്ലന്മാരെ അങ്ങനെ ആഘോഷിക്കുന്നില്ല. പുഷ്പയില്‍ ആണെങ്കില്‍ പുഷ്പയെയാണ് ആഘോഷിച്ചത്. അതിലെ അല്ലു അര്‍ജുന്‍റെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് വരെ ലഭിച്ചു. മാമന്നനില്‍ വടിവേലു സാറിന്‍റെ റോളും ചര്‍ച്ചയായി. വില്ലന്മാരുടെ ഗുണം ആരും ആഘോഷിക്കുന്നില്ല. അവരുടെ തമാശയും പിന്നെ ക്യാരക്ടറിലെ പ്രകടനവുമാണ് ചര്‍ച്ചയാകുന്നത് എന്നും ഫഹദ് പറഞ്ഞു. 

ആവേശം എന്‍റര്‍ടെയ്മെന്‍റ് മാത്രം ലക്ഷ്യമാക്കി അഭിനയിച്ച ചിത്രമെന്ന് ഫഹദ് ഫാസില്‍; ചിത്രം തീയറ്ററുകളിലേക്ക്

ഇനി രണ്ടുനാൾ; റിലീസിന് മുൻപ് 'വർഷങ്ങൾക്കു ശേഷ'ത്തെ വീഴ്ത്തി 'ആവേശം', വിഷു ആർക്കൊപ്പമാകും ?

PREV
click me!

Recommended Stories

കളം പിടിക്കാൻ ഇനി ഹണി റോസ്; 'റേച്ചൽ' മൂന്നാം നാൾ തിയറ്ററുകളിൽ
മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം