
കൊച്ചി: ആവേശം എന്ന ഈ വര്‍ഷത്തെ വലിയ ഹിറ്റിന്‍റെ തിളക്കത്തിലാണ് ഫഹദ് ഫാസില്‍. തെലുങ്കില്‍ പുഷ്പ 2, തമിഴില്‍ രജനികാന്തിനൊപ്പം വേട്ടയ്യന്‍ പോലുള്ള വലിയ പടങ്ങളും ഫഹദിന്‍റെതായി ഇറങ്ങാനുണ്ട്. എന്നാല്‍ ഇപ്പോള്‍ ഫഹദിന്‍റെ ബോളിവുഡ് അരങ്ങേറ്റമാണ് വാര്‍ത്തകളില്‍ നിറയുന്നത്. പിങ്ക്വില്ലയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇംതിയാസ് അലിയുടെ അടുത്ത ചിത്രത്തിലൂടെ ഫഹദ് ഫാസിൽ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കും. ഇതിനായുള്ള വിപുലമായ ചർച്ചകള്‍ നടക്കുകയാണ്.
“കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫഹദും ഇംതിയാസും നിരവധി മീറ്റിംഗുകൾ നടത്തി. രണ്ടുപേരുടെയും ചിന്തകള്‍ യോജിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ച് പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നു. ഇംതിയാസിനെപ്പോലെയുള്ള ഒരു സംവിധായകനൊപ്പം ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാൻ ഫഹദും ആവേശത്തിലാണ്" എന്നാണ് വാര്‍ത്തയുമായി അടുത്ത വൃത്തം പിങ്ക്വില്ലയോട് പറഞ്ഞത്.
ഇംതിയാസ് അലിയുടെ മുന്‍ പടങ്ങള്‍ പോലെ ഇതും ഒരു പ്രണയകഥയായിരിക്കുമെന്നാണ് വിവരം. “ഇംതിയാസ് ഒരു പ്രണയകഥയാണ് ഉദ്ദേശിക്കുന്നത്. ലീഡ് ഫീമെയില്‍ റോളിനായുള്ള കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഫഹദാണ് ഈ റോളില്‍ വേണ്ടത് എന്ന തീരുമാനത്തിലാണ് ഇംതിയാസ് കഥ പറഞ്ഞത്" പിങ്ക്വില്ല റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം 2025 ആദ്യ പാദത്തിൽ ആരംഭിക്കും. അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യും. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന പത്താമത്തെ ഫീച്ചർ ഫിലിം ആയിരിക്കും ഇത്. ജബ് വി മെറ്റ്, ലൗ ആജ് കല്‍, റോക്ക്സ്റ്റാര്‍, ചംകീല പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ തിരക്കഥയുടെ അവസാനഘട്ടത്തിലാണ് എന്നാണ് വിവരം.
അറ്റ്ലിയുടെ രണ്ടാമത്തെ ബോളിവുഡ് പടം ഉടന്‍: സല്‍മാന്‍ നായകന്‍ ഒപ്പം വന്‍ സര്‍പ്രൈസ്
മാളികപ്പുറം ടു മാര്‍ക്കോ ഞെട്ടിക്കുന്ന മേയ്ക്കോവറുമായി ഉണ്ണി മുകുന്ദന്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ