ജവാൻ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം, സംവിധായകൻ അറ്റ്‌ലി തന്റെ അടുത്ത ബോളിവുഡ് സിനിമയ്ക്കായി സൽമാൻ ഖാനുമായി ധാരണയായെന്നാണ് വിവരം. 

മുംബൈ: ഷാരൂഖ് ഖാൻ നായകനായ ജവാൻ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര സംവിധായകന്‍ അറ്റ്‌ലി ബോളിവുഡിലേക്ക് ഗംഭീര അരങ്ങേറ്റമാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. ബോക്‌സ് ഓഫീസിൽ 1000 കോടിയിലധികം നേടിയ ചിത്രം എസ്ആര്‍കെയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു. 

അറ്റ്‌ലി ഇപ്പോൾ ബോളിവുഡിലെ ഏറ്റവും വിലയേറിയ സംവിധായകനാണ്. ഇപ്പോള്‍ ബോളിവുഡിലെ തന്‍റെ രണ്ടാമത്തെ പ്രൊജക്ടിനായി മറ്റൊരു ഖാനെ അറ്റ്ലി തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ വരുന്നു. സൽമാൻ ഖാനൊപ്പമായിരിക്കും അറ്റ്‌ലി പ്രവർത്തിക്കുക. 

എന്നാല്‍ നയൻതാര, വിജയ് സേതുപതി തുടങ്ങിയവര്‍ ജവാനിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത് പോലെ രണ്ടാം ചിത്രത്തിലും അറ്റ്‌ലി ഒരു തമിഴ് സൂപ്പർ സ്റ്റാറിനെയും അഭിനയിപ്പിക്കും. അത് മറ്റാരുമല്ല, കമൽഹാസനാണ്. 

തന്‍റെ ഏറ്റവും പുതിയ പ്രൊജക്റ്റിനായി കമൽഹാസനെയും സൽമാൻ ഖാനെയും അറ്റ്‌ലി ഒരുമിപ്പിക്കുന്നതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്ത വർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം. ഈ വർഷം ഒക്ടോബറിൽ പ്രീ പ്രൊഡക്ഷൻ ആരംഭിക്കും. 

രണ്ട് സൂപ്പര്‍താരങ്ങളുമായി അറ്റ്‌ലി മാസങ്ങളായി ചർച്ചകൾ നടത്തുന്നുണ്ടെന്നും എല്ലാം സുഗമമായി പുരോഗമിക്കുകയാണെന്നും അറ്റ്ലിയുമായി അടുത്ത വൃത്തങ്ങൾ മുമ്പ് സൂചിപ്പിച്ചിരുന്നു. സൽമാൻ ഖാനും കമൽഹാസനും ഈ പ്രോജക്റ്റിനെക്കുറിച്ച് ഏറെ ആത്മവിശ്വാസത്തിലാണ് എന്നാണ് വിവരം. റിപ്പോർട്ടുകൾ പ്രകാരം ഈ മാസാവസാനം മുഴുവൻ വിവരവും അവസാന പേപ്പർ വർക്കുകളും പൂർത്തിയാകും എന്നാണ് വിവരം.

ഗജിനി ഫെയിം എആർ മുർഗദോസിനൊപ്പമാണ് സൽമാൻ ഖാൻ ഇപ്പോള്‍ സിനിമ ചെയ്യുന്നത്. സിക്കന്ദർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണം സാജിദ് നദിയാദ്‌വാലയാണ്. സിക്കന്ദറിന്‍റെ റിലീസ് ഈദ് 2025 നായിരിക്കും എന്നാണ് വിവരം. 

50 കോടി ബജറ്റ് 19 ദിവസത്തില്‍ 'ആനിമലിനെ' വീഴ്ത്തി 500 കോടി: 'സ്ത്രീ' കാരണം രക്ഷപ്പെട്ട് ബോളിവുഡ് !

'എനിക്ക് രണ്ട് പെൺമക്കളുണ്ട്' ഹേമ കമ്മിറ്റി വിവാദത്തില്‍ പ്രതികരിച്ച് 'ഗോട്ട്' സംവിധായകന്‍ വെങ്കിട്ട് പ്രഭു