ഫഹദിന്റെ നായികയായി കല്യാണി പ്രിയദർശൻ;' ഓടും കുതിര ചാടും കുതിര' ഓ​ഗസ്റ്റ് 29ന്, ബുക്കിങ്ങിന് ആരംഭം

Published : Aug 25, 2025, 09:05 PM IST
Odum kuthira chadum kuthira

Synopsis

ഓണം നാളുകളിൽ കുടുംബങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കാൻ കഴിയുന്ന ഒരു ഫുൾ പാക്‌ഡ് മൂവി ആയിട്ടാണ് ഓടും കുതിര ചാടും കുതിര എത്തുന്നത്.

സിനിമ ആരാധകരെ ആവേശത്തിലാക്കാൻ ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’ എത്തുന്നു. ചിത്രം ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ചുള്ള ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. ചിരിക്കാനും ആഘോഷിക്കാനും ആഗ്രഹിക്കുന്നവർക്ക് ഓണം നാളുകളിൽ കുടുംബങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കാൻ കഴിയുന്ന ഒരു ഫുൾ പാക്‌ഡ് മൂവി ആയിട്ടാണ് ഓടും കുതിര ചാടും കുതിര എത്തുന്നത്.

പ്രേക്ഷരുടെ ഇഷ്ട താരങ്ങളായ കല്യാണി, ഫഹദ് ഫാസിൽ,ലാൽ , സുരേഷ് കൃഷ്ണ ,വിനയ് ഫോർട്ട് തുടങ്ങി ഒട്ടനേകം താരങ്ങൾ സിനിമയിൽ ഉണ്ട്. ഇത് കൂടാതെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം സംവിധായകനും നടനുമായ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സിനിമ ആസ്വാദകർക്കുള്ള ഓണ സമ്മാനം ആയിരിക്കും.

രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയുന്നു.

പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെ, ആർട്ട്‌ ഡയറക്ടർ ഔസെപ് ജോൺ, കോസ്റ്റും ഡിസൈനർ മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ നിക്സൻ ജോർജ്, കളറിസ്റ്റ് രമേശ്‌ സി പി, ലിറിക്സ് സുഹൈൽ കോയ, പ്രോഡക്ഷൻ കണ്ട്രോളർ സുധർമൻ വള്ളിക്കുന്ന്, ഫിലിം കൺട്രോളർ ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ,VFX സ്റ്റുഡിയോ ഡിജിബ്രിക്‌സ്, പിആർഒ എ എസ് ദിനേശ്, സ്റ്റിൽ ഫോട്ടോഗ്രഫിരോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത് മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'രണ്ടാമൂഴം' അടുത്ത വർഷം എന്തായാലും പ്രതീക്ഷിക്കാം..; പ്രതികരണവുമായി അശ്വതി
സംവിധായകന്റെ പേരില്ലാതെ പുതിയ പോസ്റ്റർ; കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ചർച്ചയാവുന്നു