ഫഹദ്-കല്യാണി റൊമാന്റിക് കോമഡി ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം പൂർത്തിയായി

Published : Apr 18, 2025, 12:37 PM IST
ഫഹദ്-കല്യാണി റൊമാന്റിക് കോമഡി ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം പൂർത്തിയായി

Synopsis

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. 

കൊച്ചി: ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായതായി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്, വമ്പൻ പ്രേക്ഷക സ്വീകാര്യത നേടിയ പോസ്റ്റർ ഇതിനോടകം മലയാള സിനിമാ മേഖലയിൽ ചർച്ചയുമായിരിക്കുകയാണ് .

ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അൽത്താഫ് സലീമാണ്, അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് "ഓടും കുതിര ചാടും കുതിര". 

മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ കല്യാണിക്കും, ഫഹദിനും പുറമെ, വിനയ് ഫോർട്ട്, നടൻ ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

എന്തായാലും ഈ വർഷം തന്നെ ഈ ചിത്രം റിലീസിനെത്തുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ, സിനിമാറ്റോഗ്രാഫി: ജിൻറ്റോ ജോർജ് , സംഗീതം: ജസ്റ്റിൻ വർഗീസ് ,എഡിറ്റർ:അഭിനവ് സുന്ദർ നായക് ,പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലെ ,കലാ സംവിധാനം: ഔസേഫ് ജോൺ ,വസ്ത്രാലങ്കാരം: മഷർ ഹംസ ,മേക്കപ്പ്: റോനെക്സ് സേവ്യർ ,സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്

വിഎഫ്എക്സ് ഡിജിബ്രിക്സ് , പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന് ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ ,സ്റ്റിൽസ്: രോഹിത് കെ സുരേഷ് ,പി.ആർ.ഒ: എ.ഡി. ദിനേശ് , ഡിസ്ട്രിബ്യൂഷൻ: സെൻട്രൽ പിക്ചേഴ്സ്,  മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

ആമിർ ഖാന്‍റെ തിരിച്ചുവരവ്: സിത്താരേ സമീൻ പർ റിലീസില്‍ തീരുമാനമായി

100 കോടി പടം ബോക്സോഫീസില്‍ 50 കോടിയായപ്പോള്‍ തന്നെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നായകന്‍ !
 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ