
ഹൈദരാബാദ്: എസ്എസ് രാജമൗലി അവതരിപ്പിക്കുന്ന രണ്ട് ചിത്രങ്ങളില്‍ ഫഹദ് ഫാസില്‍ നായകന്‍. എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയും ബാഹുബലി നിര്‍മ്മാതാക്കളായ ആർക്ക മീഡിയ വർക്ക്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഒക്സിജന്‍, ഡോണ്ട് ട്രബിൾ ദ ട്രബിൾ എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
അടുത്തിടെ മലയാളത്തിൽ ഹിറ്റായ ഫഹദ് ഫാസില്‍ സഹ നിര്‍മ്മാതാവായ പ്രേമലു തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തിച്ചത് എസ്എസ് കാര്‍ത്തികേയ ആയിരുന്നു. ഒക്സിജന്‍, ഡോണ്ട് ട്രബിൾ ദ ട്രബിൾ എന്നീ ചിത്രങ്ങളാ ഒരുക്കുന്നത് നവാഗതനായ സിദ്ധാർത്ഥ് നാദെല്ലയും, ശശാങ്ക് യെലേറ്റിയുമാണ്. ആർക്ക മീഡിയ വർക്ക്സിന്‍റെ ഷോബു യാർലഗദ്ദയാണ് സഹ നിര്‍മ്മാതാവ്.
എസ്എസ് രാജമൗലിയുടെ പേര് പാന്‍ ഇന്ത്യ തലത്തില്‍ പ്രശസ്തമാക്കിയ ബാഹുബലി സിനിമകളുടെ നിര്‍മ്മാതാക്കളാണ് ആർക്ക മീഡിയ വർക്ക്സ്. ബാഹുബലിക്ക് മുമ്പ് വേദം, മര്യാദ രമണ, അനഗന ഓക ധീരുഡു, പഞ്ച എന്നീ ചിത്രങ്ങളും ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ഒക്സിജന്‍ ഒരു ത്രില്ലര്‍ ചിത്രമാണ് എന്ന സൂചനയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്റ്റര്‍ നല്‍കുന്നത്. മാസ്ക് ധരിച്ച ഫഹദിനെയാണ് പോസ്റ്റരില്‍ കാണുന്നത്. ഫഹദിന്‍റെ മുഖത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ കാണിക്കുന്ന മാപ്പും ഉണ്ട്. അതേ സമയം ഡോണ്ട് ട്രബിൾ ദ ട്രബിൾ ഒരു ഫാന്‍റസി കോമഡി ചിത്രമാണ് എന്നാണ് സൂചന. ഫസ്റ്റ്ലുക്ക് ചിത്രത്തില്‍ ഒരു പൊലീസ് വണ്ടിക്ക് മുകളില്‍ മാജിക് സ്റ്റിക്കുമായി നില്‍ക്കുന്ന ഒരു കുട്ടിയെയും ഫഹദിനെയും കാണാം.
വന്‍ ഹിറ്റായ ഒരു തെലുങ്ക് ചിത്രത്തില്‍ തെലുങ്ക് താരം ബാലകൃഷ്ണയുടെ ഡയലോഗാണ് ഡോണ്ട് ട്രബിൾ ദ ട്രബിൾ. ഇത് പിന്നീട് പലപ്പോഴും ട്രോളായും മറ്റും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും തെലുങ്കില്‍ പുഷ്പയിലെ വില്ലന്‍ വേഷത്തോടെ മറ്റൊരു തുടക്കത്തിനാണ് ഫഹദ് ഒരുങ്ങുന്നത് എന്നാണ് പുതിയ പ്രഖ്യാപനങ്ങള്‍ വ്യക്തമാക്കുന്നത്.
ഒക്സിജന്‍ ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കും. അതേ സമയം ഡോണ്ട് ട്രബിൾ ദ ട്രബിൾ 2025ല്‍ ആയിരിക്കും തീയറ്ററുകളില്‍ എത്തുക.
തിരക്കിലായിട്ടും ബ്ലെസിയോട് 'യെസ്' പറയാതിരിക്കാന്‍ പറ്റില്ലായിരുന്നു; പൃഥ്വിയോട് എആര്‍ റഹ്മാന്‍\
ഭ്രമയുഗവും വല്ല്യേട്ടനും തമ്മിലെന്ത് ഒരു 'നിറനാഴി പൊന്ന്' ബന്ധം - വീഡിയോ വൈറല്‍