Asianet News MalayalamAsianet News Malayalam

ഭ്രമയുഗവും വല്ല്യേട്ടനും തമ്മിലെന്ത് ഒരു 'നിറനാഴി പൊന്ന്' ബന്ധം - വീഡിയോ വൈറല്‍

ചിത്രം ഒടിടിയില്‍ ഇറങ്ങിയതില്‍ പിന്നെ നിരവധിയായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങുന്നത്. 

bramayugam movie mixed with Niranazhiponnum song from Valliettan movie gone viral mammootty vvk
Author
First Published Mar 20, 2024, 12:26 PM IST

കൊച്ചി: മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ ഭ്രമയുഗം തീയറ്റര്‍ റണ്ണിന് ശേഷം മാര്‍ച്ച് 15നാണ് ഒടിടി റിലീസായത്. സോണി ലിവ്വിലൂടെ ആയിരുന്നു ഭ്രമയു​ഗം ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചത്. നെ​ഗറ്റീവ് ഷെയ്ഡുള്ള കൊടുമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. 

ഒടിടിക്ക് മുന്‍പ് തീയറ്ററില്‍ മികച്ച പ്രതികരണം ചിത്രം ഉണ്ടാക്കിയിരുന്നു.രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മമ്മൂട്ടിയ്ക്ക് ഒപ്പം കഥാപാത്രങ്ങളായി ഉണ്ടായിരുന്നത്. 

ചിത്രം ഒടിടിയില്‍ ഇറങ്ങിയതില്‍ പിന്നെ നിരവധിയായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങുന്നത്. അതില്‍ ശ്രദ്ധേയമായ ഒരു വീഡിയോ ചിത്രത്തിലെ ചില രംഗങ്ങളും വല്ല്യേട്ടന്‍ എന്ന മമ്മൂട്ടി ചിത്രത്തിലെ ഗാനവും ചേര്‍ത്തുള്ള വീഡിയോയാണ്. സച്ചിന്‍ വടക്കേടത്ത് എന്ന യൂട്യൂബറാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. 

മല്ലു വൈബ് പോസ്റ്റിംഗ് എന്ന ഗ്രൂപ്പില്‍ വന്ന വീഡിയോ ഇതിനകം വൈറലാണ്. വല്ല്യേട്ടന്‍ എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം നല്‍കി എംജി ശ്രീകുമാര്‍ പാടിയ 'നിറനാഴി പൊന്നും' എന്ന ഗാനവും ഭ്രമയുഗത്തിലെ രംഗങ്ങളും ചേര്‍ത്താണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പാട്ടിലെ പല വരികളും സിനിമയിലെ രംഗങ്ങളുമായി ചേരുന്നു എന്നതാണ് രസകരം.

2000 ത്തില്‍ ഇറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം ആയിരുന്നു വല്ല്യേട്ടന്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശോഭനയായിരുന്നു നായിക. അമ്പലക്കര ഫിലിംസ് ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണ്. രഞ്ജിത്ത് ആയിരുന്നു രചന. നരസിംഹം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ് വീണ്ടും വലിയൊരു ഹിറ്റ് അടിച്ച പടം ആയിരുന്നു വല്ല്യേട്ടന്‍. 

വിജയിയുടെ മകന്‍റെ ചിത്രത്തില്‍ അഭിനയിക്കില്ല; കഥ കേട്ട ശേഷം പിന്‍മാറി തമിഴ് യുവതാരം

ജയറാമും മമ്മൂട്ടിയും ഒന്നിച്ചെത്തി; ഓസ്‍ലര്‍ ഒടിടിയില്‍ എത്തി, എവിടെ കാണാം

Follow Us:
Download App:
  • android
  • ios