ഒടിടി റൈറ്റ്സിലൂടെ 'ആവേശം' നേടിയ തുകയെത്ര? നടന്നത് മലയാളത്തിലെ ഏറ്റവും വലിയ ഡീലുകളില്‍ ഒന്ന്?

Published : May 08, 2024, 03:37 PM IST
ഒടിടി റൈറ്റ്സിലൂടെ 'ആവേശം' നേടിയ തുകയെത്ര? നടന്നത് മലയാളത്തിലെ ഏറ്റവും വലിയ ഡീലുകളില്‍ ഒന്ന്?

Synopsis

ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രം

മലയാള സിനിമയുടെ ഒടിടി ബിസിനസ് സമീപകാലത്ത് വലിയ ഇടിവാണ് രേഖപ്പെടുത്തുന്നതെന്ന് ഏതാനും മാസങ്ങളായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍പ് സിനിമകളുടെ റിലീസിന് മുന്‍പേ ഒടിടി കരാര്‍ ആവാറുണ്ടെങ്കില്‍ ഇന്ന് അത്തരം കരാറുകള്‍ വളരെ അപൂര്‍വ്വമാണ്. എന്ന് മാത്രമല്ല, റിലീസിന് ശേഷവും ഒടിടി ഡീല്‍ ലഭിക്കുന്ന ചിത്രങ്ങള്‍ കുറവാണ്. താരമൂല്യത്തിനൊപ്പം തിയറ്റര്‍ വിജയവും നോക്കിയാണ് ഒടിടി പ്ലാറ്റ്ഫോമുകള്‍ നിലവില്‍ മലയാള ചിത്രങ്ങള്‍ എടുക്കുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാണ് ഫഹദ് ഫാസില്‍ നായകനായ ആവേശത്തിന്‍റെ കാര്യം. 

ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് നാളെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നടക്കുമെന്നാണ് കരുതപ്പെടുന്നത്. തിയറ്റര്‍ റിലീസിന്‍റെ 29-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. തിയറ്റര്‍ റിലീസിന് മുന്‍പ് ഒടിടി കരാര്‍ ആയ ചിത്രമാണിത്. ഫഹദ് ഫാസിലിന് മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലുമുള്ള സ്വീകാര്യതയായിരിക്കാം പ്ലാറ്റ്ഫോമിനെ ഇതിന് പ്രേരിപ്പിച്ചത്. അതേസമയം ഒടിടി റൈറ്റ്സിലൂടെ ചിത്രം നേടിയ തുക സംബന്ധിച്ചുള്ള അനൗദ്യോ​ഗിക റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലുകളിലൊന്നാണ് ആവേശത്തിന്‍റെ കാര്യത്തില്‍ നടന്നതെന്നാണ് വിവരം. ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ ചിത്രം 35 കോടി നേടിയതായി പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചില തെലുങ്ക് മാധ്യമങ്ങളും ഇത് ശരിവെക്കുന്നു. രഞ്ജിത്ത് ​ഗം​ഗാധരന്‍ എന്ന രം​ഗയായാണ് ഫഹദ് ആവേശത്തില്‍ എത്തുന്നത്. ഫഹദ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ബംഗളൂരുവാണ് ഈ ആക്ഷന്‍ കോമഡി ചിത്രത്തിന്‍റെ പശ്ചാത്തലം. കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ പഠിക്കാനെത്തുന്ന ഒരു സംഘം മലയാളി വിദ്യാര്‍ഥികളും രംഗയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ഹിപ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവരാണ് വിദ്യാര്‍ഥികളെ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : നമ്മള്‍ വിചാരിച്ച ആളല്ല അന്‍സിബ! 9 കാരണങ്ങള്‍ ഇവയാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്