Corona Kumar : ചിമ്പുവിന്റെ 'കൊറോണ കുമാര്‍'; വില്ലനാകാൻ ഫഹദ് ഫാസിൽ ?

Web Desk   | Asianet News
Published : Mar 03, 2022, 10:15 PM ISTUpdated : Mar 03, 2022, 10:18 PM IST
Corona Kumar : ചിമ്പുവിന്റെ 'കൊറോണ കുമാര്‍'; വില്ലനാകാൻ ഫഹദ് ഫാസിൽ ?

Synopsis

ചിത്രത്തില്‍ വിജയ് സേതുപതി അതിഥി കഥാപാത്രമായി എത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്(Corona Kumar). 

ഗോകുൽ സംവിധാനം ചെയ്യുന്ന 'കൊറോണ കുമാര്‍' (Corona Kumar)എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പു(Silambarasan TR) ആണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ചിമ്പുവിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസിൽ ആകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 'ഇതര്‍ക്ക് താനെ ആസൈപട്ടൈ ബാലകുമാരാ' എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് കൊറോണ കുമാര്‍ ഒരുങ്ങുന്നത്. അദിതി ശങ്കര്‍ ആണ് നായികയായി എത്തുന്നത്. 

ചിത്രത്തിൽ ഫഹദ് അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ വീണ്ടും തെന്നിന്ത്യൻ സിനിമയിൽ തിളങ്ങാൻ ഫഹദിന് ഇതിലൂടെ സാധിക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി അതിഥി കഥാപാത്രമായി എത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉദയനിധി സ്റ്റാലിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് എത്തുമെന്ന റിപ്പോര്‍ട്ടുമുണ്ട്. 

വേള്‍സ് ഫിലിം ഇന്റര്‍നാഷണലാണ് കൊറോണ കുമാറിന്റെ നിര്‍മ്മാണം. ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'വേലൈക്കാരനാ'ണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം. അതേസമയം, പുഷ്പയാണ് ഫഹദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അല്ലു അര്‍ജുന്റെ പ്രതിനായക വേഷത്തിലാണ് ഫഹദ് ചിത്രത്തിൽ എത്തിയത്. 

കഴിഞ്ഞ വർഷം ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയറ്ററിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ഈ മാസം ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്. നിലവിൽ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.  ഈ വര്‍ഷം ഡിസംബറില്‍ ചിത്രമെത്തുമെന്നാണ് വിവരം.

Read Also: Vikram : കമല്‍ഹാസൻ- ഫഹദ് ചിത്രം 'വിക്രം', റിലീസ് അപ്‍ഡേറ്റ്

മാനാട് എന്ന ചിത്രത്തിലാണ് ചിമ്പു അവസാനമായി അഭിനയിച്ചത്. വെങ്കട് പ്രഭുവാമ് ചിത്രം സംവിധാനം ചെയ്തത്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തില്‍ ടൈം ലൂപ്പ് ആശയം അവതരിപ്പിക്കുകയാണ്. അബ്‍ദുള്‍ ഖാലിഖ് എന്ന നായക കഥാപാത്രമായി ചിമ്പു എത്തിയപ്പോള്‍ പ്രതിനായകനായെത്തിയ എസ് ജെ സൂര്യയും കൈയടി നേടി. ഡിസിപി ധനുഷ്‍കോടി എന്ന കഥാപാത്രത്തെയാണ് എസ് ജെ സൂര്യ അവതരിപ്പിച്ചത്. കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു നായിക. എസ് എ ചന്ദ്രശേഖര്‍, വൈ ജി മഹാദേവന്‍, ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, കരുണാകരന്‍, സുബ്ബു പഞ്ചു, അഞ്ജേയ കീര്‍ത്തി, മനോജ് ഭാരതിരാജ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തി.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍