Keerthy Suresh : 'വിന്റേജ് ലവ്', ഫോട്ടോഷൂട്ട് പങ്കുവെച്ച് കീര്‍ത്തി സുരേഷ്

Web Desk   | Asianet News
Published : Mar 03, 2022, 08:47 PM IST
Keerthy Suresh : 'വിന്റേജ് ലവ്', ഫോട്ടോഷൂട്ട് പങ്കുവെച്ച് കീര്‍ത്തി സുരേഷ്

Synopsis

നടി കീര്‍ത്തി സുരേഷിന്റെ (Keerthy Suresh) പുതിയ ഫോട്ടോഷൂട്ടും ഹിറ്റ്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ് (Keerthy Suresh). അന്യ ഭാഷ സിനിമകളില്‍ മുൻനിരയിലുള്ള കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കീര്‍ത്തി സുരേഷ് പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

വിന്റേജ് ലവ് എന്ന് എഴുതിയാണ് കീര്‍ത്തി സുരേഷ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു പരസ്യ ചിത്രത്തിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണ് ഇത്. എന്തായാലും കീര്‍ത്തി സുരേഷിന്റെ പുതിയ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെ കീര്‍ത്തി സുരേഷ് അഭിനയിച്ച് പുറത്തിറങ്ങിയ 'ഗാന്ധാരി' എന്ന മ്യൂസിക് വീഡിയോ വൻ ഹിറ്റായിരുന്നു.

പവൻ സിഎച്ചാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അനന്യ ഭട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബൃന്ദ മാസ്റ്ററാണ് വീഡിയോയുടെ കൊറിയോഗ്രാഫിയും സംവിധാനവും നിര്‍വഹിച്ചത്. സുദ്ദല അശോക തേജയാണ് വരികള്‍ എഴുതിയിരിക്കുന്നത്. 

ഹരിഷ് കണ്ണൻ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ഗോപികൃഷ്‍ണനും രാധ ശ്രീധറും ചേര്‍ന്നാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.ദ റൂട്ടാണ് കീര്‍ത്തി സുരേഷിന്റെ മ്യൂസിക് വീഡിയോയുടെ നിര്‍മാണം. അക്ഷിത സുബ്രഹ്‍മണ്യനും ഐശ്വര്യ സുരേഷും ചേര്‍ന്നാണ് നിര്‍മാണം. ര. സിബി മരപ്പനാണ് എക്സിക്യൂട്ടൂവ് പ്രൊഡ്യൂസര്‍. സോണി മ്യൂസിക് എന്റര്‍ടെയ്‍ൻമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് വീഡിയോ പുറത്തുവിട്ടത്.

Read More : 'ഗാന്ധാരി'യുമായി കീര്‍ത്തി സുരേഷ്, മ്യൂസിക് വീഡിയോ പുറത്തുവിട്ടു

കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രം 'വാശി'യുടെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു. രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ.  റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വാശി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ് . വിഷ്‍ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. 

വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം  നിര്‍വഹിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

വിഷ്‍ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് ടൊവിനൊ തോമസ് എഴുതിയത്. 'വാശി' എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും നന്ദിയും പറഞ്ഞിരുന്നു ടൊവിനൊ തോമസ്. വളരെ പ്രസക്തമായ ഒരു കാര്യമാണ് 'വാശി' പറയുന്നത് എന്നും ടൊവിനൊ തോമസ് വ്യക്തമാക്കിയിരുന്നു. എപ്പോഴായിരിക്കും 'വാശി'യെന്ന ചിത്രം റിലീസ് ചെയ്യുക എന്ന് അറിയിച്ചിട്ടില്ല.

മഹേഷ് ബാബു നായകനാകുന്ന 'സര്‍ക്കാരു വാരി പാട്ട'യാണ് കീര്‍ത്തി സുരേഷിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം. മെയ് 12നാണ് ചിത്രം റിലീസ് ചെയ്യുക. പരശുറാം ആണ് കീര്‍ത്തി  ചിത്രം സംവിധാനം  ചെയ്യുന്നത്. തിരക്കഥയും പരശുറാമിന്റേതു തന്നെ. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആര്‍ മധി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിക്കുക്കുന്നത്. കീര്‍ത്തി  സുരേഷിന് മികച്ച വേഷമാണ് 'സര്‍ക്കാരു വാരി പാട്ട'യിലെന്നാണ് നടിയെ സ്വാഗതം ചെയ്‍ത് മഹേഷ് ബാബു പറഞ്ഞതും. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവര്‍ സര്‍ക്കാരു വാരി പാട്ടയില്‍ അഭിനയിക്കുന്നു.  'സര്‍ക്കാരു വാരി പാട്ട'യെന്ന ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൂര്യയുടെ കറുപ്പ് വൈകുന്നത് എന്തുകൊണ്ട്?, സംവിധായകൻ റിലീസിനെ കുറിച്ച് പറഞ്ഞത്
'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്