'നടക്കപ്പോറത് ഭൂകമ്പം', അഴിഞ്ഞാടി ഫഹദ്, ആദ്യ പ്രതികരണങ്ങള്‍, ആവേശം ഒരു 'രോമാഞ്ചിഫിക്കേഷൻ'

Published : Apr 11, 2024, 01:19 PM ISTUpdated : Apr 11, 2024, 01:22 PM IST
'നടക്കപ്പോറത് ഭൂകമ്പം', അഴിഞ്ഞാടി ഫഹദ്, ആദ്യ പ്രതികരണങ്ങള്‍, ആവേശം ഒരു 'രോമാഞ്ചിഫിക്കേഷൻ'

Synopsis

ഫഹദ് നായകനായി എത്തിയ ആവേശത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്.

ഫഹദ് നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ആവേശം. പ്രഖ്യാപനംതൊട്ട് ചര്‍ച്ചകളില്‍ നിറഞ്ഞുനിന്ന ഒരു ചിത്രവുമാണ് ആവേശം. പ്രതീക്ഷകളെല്ലാം ശരിവയ്‍ക്കുന്ന ഒരു ഫഹദ് ചിത്രമായിരിക്കുന്നു ആവേശം. മികച്ച ഇന്റര്‍വെല്‍ ബ്ലോക്കാണ് ആവേശം സിനിമയുടെ ആകര്‍ഷണമായി മാറിയിരിക്കുന്നത് എന്നും ചിത്രം കണ്ടവര്‍ എഴുതിയിരിക്കുന്നു.

നിരവധി നര്‍മ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രമാണ് ആവേശം. ഇന്റര്‍വെല്‍ ബ്ലോക്കും ക്ലൈമാക്സും രോമാഞ്ചമുണ്ടാക്കുന്ന രംഗങ്ങളാണ് എന്നും അഭിപ്രായമുണ്ട്. ഫഹദിന്റെ നിറഞ്ഞാടുന്ന പ്രകടനമാണ് ആവേശത്തില്‍. നടക്കപ്പോറത് ഭൂകമ്പമെന്ന ക്യാപ്ഷനുള്ള പോസ്റ്ററുമായാണ് ചിത്രത്തിന്റെ വമ്പൻ വിജയം പ്രേക്ഷകര്‍ പ്രകടിപ്പിക്കുന്നത്.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റും ആണ്.

Read More: എന്താണ് സംഭവിച്ചത്? വിജയ്‍യുടെ വിരമിക്കല്‍ ചിത്രത്തിന് തിരിച്ചടി, വമ്പൻമാരുടെ പിൻമാറ്റം ബാധിക്കുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം
30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും