Malayankunju : ഫഹദിന്റെ 'മലയൻകുഞ്ഞ്' ഓണത്തിന് ഡയറക്ട് ഒടിടി റിലീസിന്

Published : Jul 05, 2022, 04:06 PM IST
Malayankunju : ഫഹദിന്റെ 'മലയൻകുഞ്ഞ്' ഓണത്തിന് ഡയറക്ട് ഒടിടി റിലീസിന്

Synopsis

ഫഹദിന്റെ 'മലയൻകുഞ്ഞ്' എന്ന ചിത്രത്തിന് ഓണം റിലീസെന്ന് റിപ്പോര്‍ട്ട് (Malayankunju).

ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് 'മലയൻകുഞ്ഞ്'. നവാഗതനായ സജിമോനാണ് 'മലയൻകുഞ്ഞ്' ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഫാസില്‍ ആണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയമുണ്ട്. 'മലയൻകുഞ്ഞ്' എന്ന ഫഹദ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത (Malayankunju).

മലയൻകുഞ്ഞ് ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഓണത്തിനാകും മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ റിലീസെന്നും ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്  സംഗീതം പകരുന്നത്.

കൊവിഡ് കാലത്ത് ഏറെ ചര്‍ച്ചയായ ചിത്രങ്ങളായ 'സീ യു സൂണ്‍', 'മാലിക്' എന്നിവയ്‍ക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയുമുണ്ട് 'മലയൻകുഞ്ഞി'ന്. മഹേഷ് നാരായണൻ തിരക്കഥയെഴുതുന്ന ചിത്രമാണ് 'മലയൻകുഞ്ഞ്'. മഹേഷ് നാരായണനായിരിക്കും മലയൻകുഞ്ഞെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫഹദിന്റെ 'മലയൻകുഞ്ഞ്' എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുക. ഫഹദിന്റെ കഥാപാത്രം എന്തായാരിക്കും ചിത്രത്തില്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും ഫഹദിന്റെ വേറിട്ട ചിത്രമായിരിക്കും 'മലയൻകുഞ്ഞ്' എന്നാണ് ഇതുവരെയുള്ള പ്രമോഷണല്‍ മെറ്റീരിയലുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Read More : വിക്രത്തിന്റെ 'കോബ്ര'യ്‍ക്ക് എ ആര്‍ റഹ്‍മാന്റെ സംഗീതം, ഗാനം പുറത്തുവിട്ടു

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു