പിൻമാറിയിട്ടില്ല, ആ വമ്പൻ മലയാള ചിത്രത്തില്‍ ഫഹദുണ്ടാകും?

Published : Nov 18, 2024, 04:13 PM IST
പിൻമാറിയിട്ടില്ല, ആ വമ്പൻ മലയാള ചിത്രത്തില്‍ ഫഹദുണ്ടാകും?

Synopsis

ആ വമ്പൻ ചിത്രത്തില്‍ ഫഹദുണ്ടാകും?.

മമ്മൂട്ടിയും മോഹൻലാല്‍ ഒന്നിക്കുന്ന സിനിമ വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. കൊളംബോയില്‍ മോഹൻലാലും മമ്മൂട്ടിയും എത്തിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഫഹദ് പിൻമാറിയിട്ടില്ലെന്നും വേറിട്ട കഥാപാത്രമമായി ചിത്രത്തില്‍ ഉണ്ടാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മഹേഷ് നാരായണനാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോഹൻലാലിനാകട്ടെ ഏകദേശം 30 ദിവസത്തെ ചിത്രീകരണമാണുണ്ടാകുക. കുഞ്ചാക്കോ ബോബനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും.

ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ്  ആദ്യമായി മലയാളത്തിലും അത്ഭുതമാകും.

മലയാളത്തിന്റെ മോഹൻലാല്‍ നായകനായ ചിത്രമായി ഒടുവില്‍ എത്തിയത് മലൈക്കോട്ടൈ വാലിബൻ ആണ്. മോഹൻലാല്‍ മലൈക്കൈട്ടൈ വാലിബൻ സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. വൻ ഹൈപ്പോടെ എത്തിയ ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടായിരുന്നു. ഷിബു ബേബി ജോണായിരുന്നു നിര്‍മാണം.  മധു നീലകണ്ഠനായിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചത്. പ്രശാന്ത് പിള്ളയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More: നെഗറ്റീവ് റിവ്യുകള്‍ക്കിടയിലും വീണില്ല, മൂന്ന് ദിവസത്തില്‍ മറുപടി, സൂര്യയുടെ കങ്കുവ ആഗോള കളക്ഷനിൽ അടിച്ചുകയറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക