'ഇതോടുകൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു'; പിറന്നാൾ ആഘോഷമാക്കി നവ്യ, കേക്കിൽ വൻ സർപ്രൈസ്

Published : Oct 14, 2024, 11:20 AM IST
'ഇതോടുകൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു'; പിറന്നാൾ ആഘോഷമാക്കി നവ്യ, കേക്കിൽ വൻ സർപ്രൈസ്

Synopsis

വരാഹം എന്ന ചിത്രമാണ് നവ്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

ലയാളികളുടെ പ്രിയതാരമാണ് നവ്യ നായർ. നന്ദനം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ ബാലാമണിയായി മാറിയ താരം, ഒരിടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാൾ ആഘോഷമാക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളുമാണ് നവ്യ പങ്കിട്ടിരിക്കുന്നത്. 

വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സർപ്രൈസ് ആയാണ് പിറന്നാൾ ആഘോഷം നടത്തിയത് എന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. മകനും അമ്മയും അച്ഛനും സുഹൃത്തുക്കളും നവ്യയ്ക്ക് ​ഗിഫ്റ്റുകൾ സമ്മാനിക്കുന്നുമുണ്ട്. ഹപ്പി ബർത്ത് ഡേ ടു മീ എന്ന് കുറിച്ച് രസകരമായ കുറിപ്പും നവ്യ ഷെയർ ചെയ്തിട്ടുണ്ട്.  

"അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം. ദയവു ചെയ്തു ഓർമിപ്പിക്കല്ലേ പൊന്നേ. നടന്നതൊക്കെ ഇവിടെ ഉണ്ട് .. അപ്പോ ഓക്കേ ബൈ. Happy bday to meeeeee", എന്നാണ് നവ്യ കുറിച്ചത്. പിന്നാലെ നിരവധി പേർ പ്രിയ താരത്തിന് ആശംസകൾ അറിയിച്ച് കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. വൻ സർപ്രൈസ് ആയിരുന്നു നവ്യയുടെ പിറന്നാൾ കേക്ക്. താരത്തിന്റെ തന്നെ ഡാൻസ് ലുക്കാണ് കേക്കിൽ ഉൾക്കൊള്ളിച്ചിരുന്നത്. 

ബാലയ്‌ക്കെതിരായ പരാതി ഗൂഢാലോചന, നോട്ടീസ് നൽകിയിരുന്നെങ്കിൽ സ്റ്റേഷനിൽ ഹാജരായേനെ; അഭിഭാഷക

അതേസമയം, വരാഹം എന്ന ചിത്രമാണ് നവ്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സുരേഷ് ​ഗോപി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവൻ ആണ്. സുരേഷ് ഗോപിയ്ക്ക് ഒപ്പം സുരാജ് വെഞ്ഞാറമൂട്, ഗൗതം വസുദേവ് മേനോൻ, പ്രാചി തെഹ്‍ലാന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവരാണ് നിർമ്മിക്കുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ