
ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും മികച്ച ഓപണിംഗ് നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അനിമലിന്‍റെ സ്ഥാനം. അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിംഗും ഒരുക്കി ശ്രദ്ധ നേടിയ സന്ദീപ് റെഡ്ഡി വാംഗ രണ്‍ബീര്‍ കപൂറിനെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് പബ്ലിസിറ്റി നേടിയ ചിത്രമായിരുന്നു ഇത്. റിലീസ് ദിനത്തില്‍ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം സ്ത്രീവിരുദ്ധമാണെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ കളക്ഷനില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്. മൂന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രം സംബന്ധിച്ച പല വിവരങ്ങളും പ്രേക്ഷകര്‍ക്ക് കൗതുകമുണ്ടാക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ നായകന്‍റെ വീടായി കാണിച്ചിരിക്കുന്ന കെട്ടിടം ഏതെന്ന വിവരമാണ് പുറത്തെത്തിയിരിക്കുന്നത്.
ബോളിവുഡ് സിനിമാപ്രേമികളെ സംബന്ധിച്ച് സുപരിചിതമാണെങ്കിലും ഇതരഭാഷാ പ്രേക്ഷകരെ സംബന്ധിച്ച് ഈ ലൊക്കേഷന്‍ ഏതെന്ന് അറിയാവുന്നവര്‍ ചുരുക്കമായിരിക്കും. സിനിമയ്ക്ക് വേണ്ടി നിര്‍മ്മിച്ച സെറ്റ് അല്ല ഇത്. മറിച്ച് ഒരു ബോളിവുഡ് സൂപ്പര്‍താരം താമസിക്കുന്ന സ്ഥലമാണിത്. മറ്റാരുമല്ല, സെയ്ഫ് അലി ഖാനും കുടുംബവും ശൈത്യകാലത്ത് താമസിക്കുന്ന സ്ഥലം. പട്ടൗഡി നവാബുമാരുടെ കുടുംബവീട് ആയ പട്ടൗഡി പാലസിന്‍റെ നിലവിലെ അവകാശി സെയ്ഫ് അലി ഖാന്‍ ആണ്. സെയ്‍ഫിന്‍റെ മുത്തച്ഛനും പട്ടൗഡിയിലെ അവസാനത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലി ഖാന്‍ 1935 ല്‍ പണിത കൊട്ടാരമാണിത്. ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് ആയ റോബര്‍ട്ട് തോര്‍ റസല്‍ ആയിരുന്നു ഡിസൈനിംഗും നിര്‍മ്മാണ മേല്‍നോട്ടവും. നിലവില്‍ 800 കോടിയുടെ മൂല്യം കല്‍പ്പിക്കപ്പെട്ടിരിക്കുന്ന പട്ടൗഡി പാലസ് മുന്‍പും സിനിമാ ചിത്രീകരണത്തിനായി നല്‍കിയിട്ടുണ്ട്. ദില്ലിയില്‍ നിന്നും 60 കിലോമീറ്റര്‍ മാറി ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഈ കൊട്ടാരം സ്ഥിതചെയ്യുന്നത്.
അതേസമയം ബോക്സ് ഓഫീസില്‍ മികച്ച വിജയമാണ് നേടുന്നത്. ഈ വാരാന്ത്യത്തില്‍ ലോകത്തുതന്നെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായിരിക്കുകയാണ് അനിമല്‍. രണ്‍ബീര്‍ കപൂറിന് പുതിയൊരു ഓണ്‍സ്ക്രീന്‍ പ്രതിച്ഛായ നല്‍കുന്ന ചിത്രം അദ്ദേഹത്തിന് കരിയറില്‍ വലിയ ഗുണമാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ