Sunil Guruvayoor dies : പ്രമുഖ ചലച്ചിത്ര സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

Web Desk   | Asianet News
Published : Dec 21, 2021, 03:10 PM ISTUpdated : Dec 22, 2021, 08:57 PM IST
Sunil Guruvayoor dies : പ്രമുഖ ചലച്ചിത്ര സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

Synopsis

നടനെന്ന നിലയില്‍ തന്റെ ആദ്യ ഫോട്ടോ പകര്‍ത്തിയത് സുനില്‍ ഗുരുവായൂരായിരുന്നുവെന്ന് പൃഥ്വിരാജ് അനുസ്‍മരിച്ചു.  

സിനിമ സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ (Sunil Guruvayoor) അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നാളെയാണ് സംസ്‍കാരം നടക്കുക. നടൻ പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ സുനില്‍ ഗുരുവായൂരിന് ആദരാഞ്‍ജലി അര്‍പ്പിച്ചു.

കൃഷ്‍ണൻ കുട്ടിയുടെയും അമ്മുവിന്റെയും മകനായി 1953ല്‍ ഗുരുവായൂരില്‍ ജനനം. ഗുരുവായൂര്‍ സെന്റ് ജോസഫ് ഹൈസ്‍കൂളില്‍ വിദ്യാഭ്യാസം. ഭാര്യ അംബിക, മക്കള്‍- അനില്‍, അനില്‍. ഭരതൻ സംവിധാനം ചെയ്‍ത ചിത്രമായ  'വൈശാലി'യിലൂടെയാണ് സുനില്‍ ഗുരുവായൂര്‍ വെള്ളിത്തിരയുടെ ഭാഗമാകുന്നത്. 

മലയാളത്തിലെ ഒട്ടേറേ ഹിറ്റ് ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു സുനില്‍ ഗുരുവായൂര്‍. 'നോട്ട്ബുക്ക്', 'ഹലോ', 'മായാവി', 'ഛോട്ടാ മുംബൈ', 'കയ്യൊപ്പ്'  തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ സുനില്‍ ഗുരുവായൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‍നത്തെ തുടര്‍ന്ന് അടുത്തിടെയാണ് സുനില്‍ ഗുരുവായൂര്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത്.  സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ മലയാള സിനിമയില്‍ ഏവര്‍ക്കും സ്വീകാര്യനായിരുന്നു സുനില്‍ ഗുരുവായൂര്‍.

നന്ദനം എന്ന തന്റെ ആദ്യ ചിത്രത്തിന് ഫോട്ടോ പകര്‍ത്തിയത് സുനില്‍ ഗുരുവായൂരാണെന്ന് പൃഥ്വിരാജ് അനുസ്‍മരിക്കുന്നു. നടനെന്ന നിലയില്‍ തന്റെ ആദ്യ ഫോട്ടോ പകര്‍ത്തിയത് അദ്ദേഹമായിരുന്നു. വിശ്രമിക്കൂ സുനിലേട്ടാ. ആദരാഞ്‍ജലിയര്‍പ്പ് സുനില്‍ ഗുരുവായൂരിന്റെ ഒരു ഫോട്ടോയും പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നു.

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍