Sai Pallavi : നടി സായ് പല്ലവിയുടെ മുഖം നെഞ്ചില്‍ ടാറ്റൂ ചെയ്‍ത് ആരാധകൻ, ഫോട്ടോ ശ്രദ്ധ നേടുന്നു

Published : Jun 18, 2022, 02:47 PM IST
 Sai Pallavi : നടി സായ് പല്ലവിയുടെ മുഖം നെഞ്ചില്‍ ടാറ്റൂ ചെയ്‍ത് ആരാധകൻ, ഫോട്ടോ ശ്രദ്ധ നേടുന്നു

Synopsis

'വിരാട പര്‍വം' എന്ന ചിത്രമാണ് സായ് പല്ലവിയുടേതായി റിലീസ് ചെയ്‍തിരിക്കുന്നത് (Sai Pallavi).

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സായ് പല്ലവി. മലയാളത്തിലും തെലുങ്കിലും തമിഴുമെല്ലാം സായ് പല്ലവിയുടെ ചിത്രങ്ങള്‍ ഹിറ്റായിട്ടുണ്ട്. സായ് പല്ലവി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ 'വിരാട പര്‍വ'വും മികച്ച പ്രതികരണമാണ് നേടുന്നത്. ഇതിനിടയില്‍ സായ് പല്ലവിയുടെ ഒരു ഫോട്ടോ ഓണ്‍ലൈനില്‍ ശ്രദ്ധ നേടുന്നത് (Sai Pallavi). 

നടി സായ് പല്ലവിയുടെ മുഖം നെഞ്ചില്‍ ടാറ്റൂ ചെയ്‍ത ആരാധകന്റെ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. 'വിരാട പര്‍വം' സിനിമ പ്രമോഷൻ ചെയ്യുന്നതിനിടയില്‍ ആരാധകൻ സായ് പല്ലവിയുടെ അടുത്ത് എത്തുകയായിരുന്നു. ആരാധകന്റെ അഭ്യര്‍ഥന കേട്ട് സായ് പല്ലവി ചേര്‍ത്തുനിര്‍ത്തി ഫോട്ടോ എടുക്കുകയായിരുന്നു. ആരാധകന്റെ പ്രവര്‍ത്തി തന്നെ അമ്പരപ്പിച്ചതായി സായ് പല്ലവി പറഞ്ഞുവെന്ന് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി വിരാട പര്‍വത്തില്‍ അഭിനയിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയയതും. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സുരേഷ് ബൊബ്ബിലി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം. സായ് പല്ലവിയുടെ കരുത്തുറ്റ കഥാപാത്രമാണ് ചിത്രത്തിലേത് എന്നാണ് വിരാട പര്‍വം കണ്ടവര്‍ പറയുന്നത്.

Read More : ഓര്‍മകളില്‍ സച്ചി, 'അയ്യപ്പനും കോശി'യും സംവിധായകന്റെ ഓര്‍മകള്‍ക്ക് രണ്ട് ആണ്ട്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക