തടി കുറച്ച് വൻ തിരിച്ചുവരവിന് ഒരുങ്ങി നടൻ ഫര്‍ദീൻ ഖാൻ

Web Desk   | Asianet News
Published : Oct 17, 2021, 02:40 PM ISTUpdated : Oct 17, 2021, 02:42 PM IST
തടി കുറച്ച് വൻ തിരിച്ചുവരവിന് ഒരുങ്ങി നടൻ ഫര്‍ദീൻ ഖാൻ

Synopsis

ഒരു സ്‍പാനിഷ് ത്രില്ലര്‍ ചിത്രത്തിന്റെ റീമേക്കിലാണ് ഫര്‍ദീൻ ഖാൻ അഭിനയിക്കുന്നത്.

ബോളിവുഡിലെ ഇതിഹാസ നടൻമാരില്‍ ഒരാളായ ഫിറോസ് ഖാന്റെ മകനാണ് ഫര്‍ദീൻ ഖാൻ (Fardeen Khan). ഫര്‍ദീൻ ഖാനും ഹിന്ദി സിനിമാ ലോകത്ത് മികച്ച കഥാപാത്രങ്ങളുമായി എത്തി പ്രേക്ഷകരുടെ പ്രിയം കവര്‍ന്നിരുന്നു. ഫര്‍ദീൻ ഖാൻ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഇപോഴിതാ ഫര്‍ദീൻ ഖാൻ തിരിച്ചുവരവ് നടത്തുന്നതിന്റെയും തടി കുറച്ചതിനെയും കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ചോക്ലേറ്റ് ബോയ് എന്നറിയപ്പെട്ടിരുന്ന ഫര്‍ദീൻ ഖാൻ വലിയ രീതിയില്‍ തടി വെച്ചിരുന്നു.  ഫർദീൻ ഖാന്റെ ഭാരം 100 കിലോയിൽ എത്തിയിരുന്നുവെന്നാണ് സിനിമാ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ നടൻ ഫര്‍ദീൻ ഖാൻ തടികുറച്ച് സുന്ദരനായിട്ടുള്ള ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. ബ്ലാസ്റ്റ് എന്ന പുതിയചിത്രത്തിലൂടെ വൻ തിരിച്ചുവരവും നടത്താനിരിക്കുകയാണ് ഫര്‍ദീൻ ഖാൻ.

റിതേഷ് ദേശ്‍മുഖും ബ്ലാസ്റ്റെന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു. 

കൂകി ഗുലാതി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോക്ക്, പേപ്പര്‍, സിസേഴ്‍സ് എന്ന സ്‍പാനിഷ് ചിത്രത്തിന്റെ ഒഫീഷ്യല്‍ റീമേക്കാണ് ബ്ലാസ്റ്റ്. ഓസ്‍കാർ അവാർഡിന്  നാമനിര്‍ദേശമുണ്ടായ ചിത്രമാണ് റോക്ക്, പേപ്പര്‍, സിസേഴ്‍സ്. ദുല്‍ഹ മില്‍ ഗയായെന്ന ചിത്രമാണ് ഫര്‍ദീൻ ഖാന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍