ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഹോബ്‍സ് ആൻഡ് ഷോ ഓണ്‍ലൈനില്‍ ചോര്‍ന്നു

Published : Aug 02, 2019, 01:05 PM ISTUpdated : Aug 02, 2019, 02:51 PM IST
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഹോബ്‍സ് ആൻഡ് ഷോ ഓണ്‍ലൈനില്‍ ചോര്‍ന്നു

Synopsis

സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് ഇന്ത്യയിലെ കളക്ഷനെ ബാധിക്കും.  

 

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പര സിനിമയുടെ ഭാഗമായ ചിത്രമാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പ്രസന്റസ്: ഹോബ്‍സ് ആൻഡ് ഷോ. ചിത്രം റിലീസ് ദിവസം തന്നെ ഓണ്‍ലൈനില്‍ ചോര്‍ന്നു. പൈറസി സൈറ്റായ തമിഴ്റോക്കേഴ്‍സാണ് ചിത്രം ചോര്‍ത്തിയത്. സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് ഇന്ത്യയിലെ കളക്ഷനെ ബാധിക്കും.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയിലെ കഥാപാത്രങ്ങളായ ഹോബ്‍സ്, ഷോ എന്നിവരുടെ കഥയാണ് ഹോബ്‍സ് ആൻഡ് ഷോ പറയുന്നത്.  ഡേവിഡ് ലെയിറ്റ്‍ച്ച് ആണ് സംവിധാനം ചെയ്‍തിരിക്കുന്നത്. ക്രിസ് മോര്‍ഗൻ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു.

അതേസമയം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് താരത്തിന് പരുക്കേറ്റതും വാര്‍ത്തയായിരുന്നു. ജോ വാട്‍സ് എന്ന സ്റ്റണ്ട് താരത്തിനാണ് പരുക്കേറ്റത്. ഇയാള്‍ അബോധവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ആക്ഷൻ രംഗങ്ങളില്‍ വിൻ ഡീസലിന്റെ ഡ്യൂപ്പായിട്ട് അഭിനയിക്കുന്ന താരമാണ് ജോ വാട്‍സ് എന്നും റിപ്പോര്‍ട്ടുണ്ട്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ഒമ്പതാം ചിത്രം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം.  വാര്‍ണര്‍ ബ്രദേഴ്‍സിന്റെ ലീവ്‍സ്‍ഡെന്നിലെ സ്റ്റുഡിയോയിലെ സെറ്റില്‍ ചിത്രീകരണം നടക്കവേ ഉയരത്തില്‍ നിന്ന് വീണാണ് പരുക്കേറ്റത്. തലയ്‍ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. നേരത്തെയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ അപകടമുണ്ടായിട്ടുണ്ട്.  ട്രിപ്പിള്‍ എക്സ് സിനിമയുടെ ചിത്രീകരണത്തിനിടെ ഹാരി ഒ കോണര്‍ അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. 2013ല്‍ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഷൂട്ടിംഗ് നടക്കുന്ന സമയത്തായിരുന്നു  നടൻ പോള്‍ വാക്കര്‍  മരിച്ചത്. വാഹനാപകടത്തിലായിരുന്നു പോള്‍ വാക്കര്‍ മരിച്ചത്.

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്