ചിരിപ്പിക്കാൻ 'കോമാളി'യുമായി ജയം രവി, ചിത്രത്തിൽ താരം എത്തുന്നത് ഒന്‍പത് ഗെറ്റപ്പുകളിൽ

By Web TeamFirst Published Aug 2, 2019, 12:25 PM IST
Highlights

ചിത്രത്തിലെ ജയം രവിയുടെയും കാജലിന്റെയും ഗെറ്റപ്പുകൾ ഇതിനോടകം വൈറലാണ്

അടങ്കമറു എന്ന ചിത്രത്തിനു ശേഷം ജയം രവി നായകനായി എത്തുന്ന ചിത്രമാണ് 'കോമാളി'. മനുഷ്യ പരിണാമത്തിന്റെ കഥ പറയുന്ന കോമഡി ചിത്രം പ്രദീപ് രംഗനാഥനാണ് സംവിധാനം ചെയുന്നത്. കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്‌ഡെയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ചിത്രത്തിലെ ജയം രവിയുടെയും കാജലിന്റെയും ഗെറ്റപ്പുകൾ ഇതിനോടകം വൈറലാണ്.

ഗുഹാ മനുഷ്യന്‍, ബ്രിട്ടീഷ് അടിമ, രാജാവ് തുടങ്ങി ഒന്‍പത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ജയം രവി ചിത്രത്തില്‍ എത്തുന്നത്. രവികുമാര്‍, യോഗി ബാബു, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ  മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയം രവി അഭിനയിക്കുന്ന ഇരുപത്തിനാലാമത്തെ ചിത്രമാണ് കോമാളി.
 

click me!