"അവരെ വിളിച്ചുണര്‍ത്തി കാശ് കൊടുത്തിട്ട് എന്തിനാണ് നമ്മുടെ ഉറക്കം കളയുന്നത്" : ഷിബു ജി. സുശീലൻ

Published : Apr 20, 2023, 06:10 PM IST
 "അവരെ വിളിച്ചുണര്‍ത്തി കാശ് കൊടുത്തിട്ട് എന്തിനാണ് നമ്മുടെ ഉറക്കം കളയുന്നത്" : ഷിബു ജി. സുശീലൻ

Synopsis

"സിനിമ നിർമാതാക്കൾ എന്തിനാണ് ഇവരെ വച്ച് സിനിമ എടുക്കുന്നത്.. സംവിധായകർ, എഴുത്തുകാർ എന്തിനാ ഇവരുടെ പുറകെ പോകുന്നത്"

കൊച്ചി: ചില നടീ നടൻമാര്‍ പ്രശ്‍നമുണ്ടാക്കുന്നുവെന്ന് ഫെഫ്‍ക കഴിഞ്ഞ ദിവസമാണ് തുറന്നടിച്ചത്. ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണനും സംഘടന ഭാരവാഹികളും നേരിട്ട് പത്ര സമ്മേളനത്തില്‍ തുറന്നടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒരേ സമയം സിനിമകൾക്ക് ചിലര്‍ ഡേറ്റ് നൽകുന്നു. ചിലർ പറയുന്നു സിനിമയുടെ എഡിറ്റ് അപ്പോൾ അപ്പോൾ കാണിക്കണം. അവരെ മാത്രം അല്ല അവർക്ക് വേണ്ടപ്പെട്ടവരെയും കാണിക്കണം എന്ന് ആവശ്യപ്പെടുന്നതായും ഫെഫ്‍ക ഭാരവാഹികള്‍ വ്യക്തമാക്കി.

താരങ്ങള്‍ക്ക് ആവശ്യമുള്ള പോലെ റീ എഡിറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത്തരം ആവശ്യങ്ങള്‍ സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് തങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞു. പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങൾക്കൊപ്പം ഫെഫ്ക്ക നിൽക്കുമെന്നും നിർമ്മാതാക്കളുടെ സംഘടനക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്‍ണൻ അറിയിച്ചു.

ഇതിന് പിന്നാലെ ഇത്തരം ആരോപണങ്ങളില്‍ രൂക്ഷമായ പ്രതികരണം നടത്തിയിരിക്കുകയാണ് ഫെഫ്ക പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി. സുശീലൻ. ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാണ്. പുതിയ തലമുറയിലെ അഭിനേതാക്കൾ ലൊക്കേഷനിൽ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണെന്നും. ഇതിന്‍റെ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവുമാരാണെന്നും ഷിബു ജി. സുശീലൻ തുറന്ന് പറയുന്നു. 

ഷിബു ജി. സുശീലന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

"ഫെഫ്ക പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ അംഗങ്ങളുടെയും, അതു പോലെ ഫെഫ്കയിലെ മറ്റ് യൂണിയൻ സഹപ്രവർത്തകരുടെയും ഒട്ടേറെ പ്രശ്നങ്ങൾ ദിവസവും കേൾക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ ഇന്നലെ ഫെഫ്ക ജനറൽ കൗൺസിൽ കഴിഞ്ഞിട്ട് ഒരു പ്രസ്സ് മീറ്റ് നടന്നു.  പുതിയ തലമുറയിലെ അഭിനേതാക്കൾ ലൊക്കേഷനിൽ കാട്ടിക്കൂട്ടുന്നപ്രശ്നങ്ങളെ പറ്റി. ഈ പ്രശ്നത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗം പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവാണ്. ഷൂട്ടിങ് തുടങ്ങിയാൽ സമയത്തു വരില്ല, ഫോൺ വിളിച്ചാൽ എടുക്കില്ല, നമ്മൾ അവരോട് ദ്രോഹം ചെയ്തപോലെയാണ് പെരുമാറ്റം...അങ്ങനെ നിരവധി തലവേദന... നമ്മൾ എന്തിന് ഇത് സഹിക്കണം.പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗം കൂടിയായ എന്റെ അഭിപ്രായം ഇതാണ്.

സിനിമ നിർമാതാക്കൾ എന്തിനാണ് ഇവരെ വച്ച് സിനിമ എടുക്കുന്നത്.. സംവിധായകർ, എഴുത്തുകാർ എന്തിനാ ഇവരുടെ പുറകെ പോകുന്നത്.. ആദ്യം നിങ്ങൾ ഈ പ്രശ്നക്കാരുടെ പുറകെ പോകാതിരിക്കുക. അവർ  സമാധാനത്തോടെ വീട്ടിൽ ഇരിക്കട്ടെ... നമ്മൾ എന്തിന് അവരുടെ സമാധാനം കളയണം....എന്തിനാ കാശ് കൊടുത്തു  തലവേദന, പ്രഷർ, ഉറക്കമില്ലായ്മ നമ്മൾ വാങ്ങണം. അവർ വീട്ടിൽ കിടന്നു നന്നായി ഉറങ്ങട്ടെ.. ആരും ഉണർത്താൻ പോകരുത്.. അവരുടെ ഫോണിൽ വിളിക്കാതിരിക്കുക..അവർ വേണ്ടുവോളം വിശ്രമിക്കട്ടെ. നമ്മൾ വിളിച്ചുണർത്തി കാശ് കൊടുത്തിട്ട് എന്തിനാണ് നമ്മുടെ ഉറക്കം കളയുന്നത്. ഇങ്ങനെ സിനിമ ഇൻഡസ്ട്രിയെ നശിപ്പിക്കുന്നവരെ നമ്മൾ എന്തിന് ഉൾപ്പെടുത്തണം. സമാധാനത്തോടെ ജോലിയിൽ ആത്മാർഥത ഉള്ളവരെ വച്ച് സിനിമ എടുക്കുന്നതല്ലേ നമ്മുടെ ആരോഗ്യത്തിന് നല്ലത്.

മുപ്പതു വർഷം ആയി ഞാൻ സിനിമയിൽ വന്നിട്ട് ആർക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. പക്ഷേ അടുത്ത കാലത്ത് ഞാനായിട്ട് ഒരു യുവനടന് ‘അമ്മ’യിൽ മെംബർഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് ‘അമ്മ’ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയി. ‘അമ്മ’ ഭാരവാഹികളോട് സത്യത്തിൽ മാപ്പ് അർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത് എന്ന കുറ്റബോധം ഇപ്പോൾ എനിക്കുണ്ട്. ഈ യുവനടൻ മലയാളസിനിമയ്ക്ക് ഇത്രയും പ്രശ്നക്കാരനാകുമെന്ന്‌ സ്വപ്‌നത്തിൽ പോലും ഞാൻ കരുതിയില്ല.

താരങ്ങള്‍ക്ക് എതിരെ ഫെഫ്‍ക, ചിലര്‍ പ്രശ്‍നങ്ങളുണ്ടാക്കുന്നുവെന്ന് ബി ഉണ്ണികൃഷ്‍ണൻ

PREV
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?