നാടൻപാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ച് അപകടം; ​ഗായികയ്ക്ക് ദാരുണാന്ത്യം

Published : Feb 21, 2026, 12:05 PM ISTUpdated : Feb 21, 2026, 12:10 PM IST
singer

Synopsis

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് ലക്ഷ്മി. എസ്എഫ്ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.

കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ട് യുവ ​ഗായികയ്ക്ക് ദാരുണാന്ത്യം. ചിതറ സ്വദേശിനിയായ ലക്ഷ്മിയാണ് മരിച്ചത്. 20 വയസായിരുന്നു. കൊല്ലം ശാസ്താംകോട്ടയിലെ സിനിമാ പറമ്പിൽ വച്ച് പുലർച്ചെയായിരുന്നു അപകടം.

മൊഴിയരങ്ങ് കലാസംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ മരത്തിലിടിക്കുകയായിരുന്നു. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങവെ ആയിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് ലക്ഷ്മി. എസ്എഫ്ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പടം പൊട്ടിയിട്ടും ഒന്നാമത് മലയാളികളുടെ പ്രിയ താരം, ബോളിവുഡിനെ ഞെട്ടിച്ച് വിജയ് രണ്ടാമത്, ജനപ്രീതിയില്‍ മുന്നിലുള്ള ആദ്യ 10 താരങ്ങള്‍
ആരാധകൻ വരച്ച ചിത്രം വികൃതമായിപ്പോയി, പക്ഷേ നടി സംയുക്തയുടെ വാക്കുകള്‍ കേട്ട് അതിശയിച്ച് ട്രോളര്‍മാര്‍