റാങ്കിംഗില്‍ മലയാളി നടി കുതിച്ചുകയറി, ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് ആ തെന്നിന്ത്യൻ താരം, ബോളിവുഡ് വിറയ്‍ക്കുന്നു

Published : Feb 21, 2026, 10:38 AM IST
Alia Bhatt, Deepika Padukone

Synopsis

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികമാര്‍.

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യയിലെ നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. വമ്പൻ മാറ്റങ്ങളാണ് ജനുവരി മാസത്തെ പട്ടികയില്‍ ഉള്ളത്. മൂന്നാം സ്ഥാനത്തേയ്‍ക്ക് നയൻതാര കുതിച്ചുകയറി. ഒന്നാം സ്ഥാനത്ത് തെന്നിന്ത്യയുടെ പ്രിയ താരം സാമന്ത തുടരുന്നു.

രണ്ടാം സ്ഥാനത്ത് ബോളിവുഡ് താരം ആലിയ ഭട്ട് ആണ്. രണ്ട് ബോളിവുഡ് താരങ്ങള്‍ക്ക് മാത്രമേ ആദ്യ പത്തില്‍ ഇടംപിടിക്കാനായുള്ളൂ. ഏഴാം സ്ഥാനത്ത് ദീപിക പദുക്കോണാണ് ഇടം നേടിയത്. ഡിസംബറില്‍ മൂന്നാം സ്ഥാനത്തുണ്ടായ നടിയാണ് ദീപിക പദുക്കോണ്‍.

നാലാം സ്ഥാനത്ത് മലയാളികളുടെയും പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയായ തൃഷയാണ് ഇടംനേടിയിരിക്കുന്നത് എന്നതും ജനുവരി മാസത്തെ പട്ടികയുടെ ഒരു പ്രധാന പ്രത്യേകതയാണ്. അഞ്ചാം സ്ഥാനത്ത് ആകട്ടെ നാഷണല്‍ ക്രഷ് രശ്‍മിക മന്ദാനയാണ് ഇടംനേടിയിരിക്കുന്നത്. ആറാം സ്ഥാനത്താകട്ടെ കാജല്‍‌ അഗര്‍വാളാണ്. എട്ടാം സ്ഥാനത്ത് പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്‍ട നടിയായ സായ് പല്ലവി ഇടംനേടിയപ്പോള്‍ ഒമ്പതാം സ്ഥാനത്ത് തെന്നിന്ത്യയുടെ പുതിയ ക്രഷ് ശ്രീലീലയാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. പത്താം സ്ഥാനത്ത് തമന്ന ഭട്ടിയയും താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നു.

സിനിമകള്‍ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യവും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ സാധിക്കുന്നതും തെന്നിന്ത്യൻ താരങ്ങള്‍ക്ക് ഗുണകരമാകുന്നു എന്നാണ് ജനുവരി മാസത്തെ നായികമാരുടെ പട്ടികയും തെളിയിക്കുന്നു. പാൻ ഇന്ത്യൻ ചിത്രങ്ങളുടെ വൻ വിജയയവും ബോളിവുഡ് താരങ്ങളെ പിന്നിലാക്കി മുന്നേറാൻ തെന്നിന്ത്യൻ താരങ്ങള്‍ക്ക് സഹായകരമാകുന്നു. പാൻ ഇന്ത്യൻ ചിത്രങ്ങളുടെ വിജയം തെന്നിന്ത്യൻ താരങ്ങള്‍ക്ക് ബോളിവുഡില്‍ അവസരം തുറക്കുന്നുമുണ്ട്. പ്രമുഖ ട്രേഡിംഗ് അനലിസ്റ്റ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ജനപ്രീതിയില്‍ ജനുവരിയില്‍ മുന്നിലുള്ള 10 നായികമാരുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ വയ്ക്കണം'; 2022ലെ പ്രൊമിസ് 2026ൽ യാഥാർത്ഥ്യമാക്കി മമ്മൂട്ടി
കൃഷാന്ദ് ചിത്രം "മസ്‍തിഷ്‍ക മരണം; സൈമൺസ് മെമ്മറീസ്" രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്