വാരിക്കൂട്ടിയത് 10ഓളം അവാർഡുകൾ; ഫെമിനിച്ചി ഫാത്തിമ റിലീസിന്, പങ്കാളിയായി ദുൽഖർ സൽമാൻ

Published : Oct 03, 2025, 06:35 PM IST
Feminichi fathima

Synopsis

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഒട്ടനവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രം തിയറ്ററുകളിലേക്ക്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം വിതരണം ചെയ്യുക. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കൂടിയാണിത്. 

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച "ഫെമിനിച്ചി ഫാത്തിമ" ഒക്ടോബർ 10ന് തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് തമർ ആണ്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ.

പുരസ്കാരങ്ങളും അം​ഗീകാരങ്ങളും

IFFK FIPRESCI - മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് - IFFK, FFSI കെ ആർ മോഹനൻ അവാർഡ്, BIFF-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, അവാർഡ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ-ജർമ്മൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചത്.

സംവിധായകൻ ഫാസിൽ മുഹമ്മദ് തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം - പ്രിൻസ് ഫ്രാൻസിസ്, പശ്ചാത്തല സംഗീതം - ഷിയാദ് കബീർ, സൗണ്ട് ഡിസൈൻ - ലോ എൻഡ് സ്റ്റുഡിയോ, റീ റെക്കോർഡിങ് - സച്ചിൻ ജോസ്, ഡിഐ, കളറിസ്റ്റ് - ജോജിൽ ഡി. പാറക്കൽ, അസോസിയേറ്റ് ഡയറക്ടർ - പ്രശോഭ് കുന്നംകുളം, മുസ്തഫ സർഗം, വിഷ്വൽ ഇഫക്റ്റ്സ് - വിനു വിശ്വൻ, അസിസ്റ്റന്റ് ഡയറക്ടർ- ആഗ്നി, അഭിലാഷ് സി, ഡിഐ എഡിറ്റിംഗ് - ഹിഷാം യൂസഫ് പിവി, സബ്ടൈറ്റിൽ - ഫിൽ ഇൻ ദി ബ്ലാങ്ക്സ്, ടൈറ്റിൽ ഡിസൈൻ - നജീഷ് പി എൻ എന്നിവരാണ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്‍റെ പുതിയ സിനിമ 'മണവാളൻ ജോസഫ്'
വേറിട്ട കഥാപാത്രം, 'വവ്വാലി'ല്‍ 'വാസു'വായി ഗോകുലന്‍; ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി