
ചരിത്രത്തിലാദ്യമായ് എസിപി റാങ്കിലുള്ള ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നു. ഫറൂഖ് എസിപിയായ എ എം സിദ്ധിഖ് തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന 'ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്' എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുന്ന 'എൽ എൽ ബി' ഫെബ്രുവരി 2ന് തിയറ്റർ റിലീസ് ചെയ്യും.
യുവാക്കൾക്ക് ആഘോഷമാക്കാൻ തക്കവണ്ണം ബാച്ചിലേഴ്സിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് നിർമ്മിക്കുന്നത്. നരേഷ് അയ്യരും വൈഷ്ണവ് ഗിരീഷും ചേർന്ന് ആലപിച്ച ചിത്രത്തിലെ 'പാറുകയായ് പടരുകയായ്' എന്ന ഗാനം പുറത്തുവിട്ടിട്ടുണ്ട്. മനു മഞ്ചിത്തിന്റെ വരികളും കൈലാസ് മോനോന്റെ സംഗീതവും കോർത്തിണക്കിയ ഗാനം സോഷ്യൽ മീഡിയയിൽ സ്വീകാര്യത നേടികൊണ്ടിരിക്കുകയാണ്.
സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും അവിടെ നിന്ന് അവരിലേക്കെത്തുന്ന പുതിയ സൗഹൃദങ്ങളും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളും ദൃശ്യാവിഷ്ക്കരിച്ച 'എൽ എൽ ബി'യിൽ റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ് രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഇത്തവണ കോമഡിയല്ല, സീരിയസ് വിഷയം; നാദിർഷ - റാഫി ടീമിൻ്റെ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'
ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: അതുൽ വിജയ്, സംഗീതം: ബിജി ബാൽ, കൈലാസ്, ഗാനരചന: സന്തോഷ് വർമ്മ, മനു മഞ്ജിത്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സിനു മോൾ സിദ്ധിഖ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ: ജംനാസ് മുഹമ്മദ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സജി കാട്ടാക്കട, കോറിയോഗ്രഫി: എം ഷെറീഫ്, ഇംതിയാസ്, ആക്ഷൻ: ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ്: ഷിബി ശിവദാസ്, ഡിസൈൻ: മനു ഡാവിഞ്ചി, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: സ്മാർട്ട് കാർവിങ്, പിആർഒ: എ എസ് ദിനേശ്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ