കട്ട റൊമാന്റിക് മോഡിൽ സ്വാസികയും പ്രേമും; വിവാഹ ഗാനം വൈറൽ

Published : Jan 28, 2024, 07:49 PM IST
കട്ട റൊമാന്റിക് മോഡിൽ സ്വാസികയും പ്രേമും; വിവാഹ ഗാനം വൈറൽ

Synopsis

ജനുവരി 24നാണ് സ്വാസികയുടെ വിവാഹം നടന്നത്. 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. ഏതാനും ദിവസം മുന്‍പായിരുന്നു സ്വാസിക വിജയിയുടെയും പ്രേം ജേക്കബിന്റെയും വിവാഹം. സുഹൃത്തുക്കളും ആരാധകരും ആഘോഷമാക്കിയ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. മനോഹരമായ വിവാഹ ചിത്രങ്ങള്‍ക്കൊപ്പം വിശേഷങ്ങളും പങ്കുവച്ച് സ്വാസികയും ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ​ഗാനം വൈറൽ ആകുകയാണ്. 

സ്വാസികയുടെ വിവാഹം നടന്ന ജനുവരി 24നാണ് ഈ ​ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. കട്ട റൊമാന്റ് മോഡിലുള്ള സ്വാസികയെയും പ്രേമിനെയും വീഡിയോയിൽ കാണാവുന്നതാണ്. ​ഗൗതം വിൻസന്റ് ആണ് ​ഗാനത്തിന് സം​ഗീതം നൽകിയത്. ജോസിമ ഷാജിയുടെ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് സോണി മോഹനും ഋധു കൃഷ്ണയും ചേർന്നാണ്. ​മനോഹരമായ ദൃശ്യാവിഷ്കാരവുമായി എത്തിയ ​ഗാനം ഇതിനോടകം കണ്ടത് നിരവധി പേരാണ്. 

ഏഴിലേക്ക് തള്ളപ്പെട്ട് ലിയോ, 'ജയിലറി'ന് മൂന്ന്, ഒന്നും രണ്ടും സ്ഥാനം സസ്പെന്‍സ്, 2023ലെ ഇഷ്ട തമിഴ് സിനിമകള്‍

ഈ വര്‍ഷം ആദ്യമാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്‍തത് താൻ ആണെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ സ്വാസിക പറയുകയും ചെയ്തിരുന്നു. ശേഷം 24ന് ഇരുവരും വിവാഹം കഴിക്കുക ആയിരുന്നു. വൈഗ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക വെള്ളിത്തിരയില്‍ എത്തുന്നത്. ശേഷം റാട്ട്, കുമാരി, ഉടയോള്‍, പത്താം വളവ്, ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടൻ മാര്‍പാപ്പ, അറ്റ് വണ്‍സ്, ഒറീസ്സ, സ്വര്‍ണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് ഹവേഴ്‍സ് 10 ടു 4, പ്രഭുവിന്റെ മക്കള്‍, കണ്ടതും കാണാത്തതും, ഒരു കുട്ടനാടൻ ബ്ലോഗ്, കുദാശ, ചതുരം, മോണ്‍സ്റ്റര്‍, വാസന്തി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജയസൂര്യ- വിനായകൻ കോമ്പോയുടെ ഫാന്റസി-കോമഡി ത്രില്ലർ 'ടൈറ്റൻസ്' മുന്നേറുന്നു
'കരോളാ'യി ഹൻസിക കൃഷ്ണ; 'ബാച്ച്‌ലർ പാർട്ടി deux'ലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്