രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്ക്; രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക്ക്

Published : Dec 04, 2023, 12:30 PM IST
രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്ക്; രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക്ക്

Synopsis

നടന്‍ രഞ്ജി പണിക്കര്‍ പ്രവര്‍ത്തിക്കുന്ന  സിനിമകളുമായി സകരിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന പറയുന്നത്.  

കൊച്ചി: നടനും സംവിധായകനുമായ  രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കുമായി തീയറ്റര്‍ ഉടമകളുടെ സംഘടന.  രഞ്ജി പണിക്കരുമായി സഹകരിക്കിലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ  ഫിയോക്ക് അറിയിച്ചു.  

നടന്‍ രഞ്ജി പണിക്കര്‍ പ്രവര്‍ത്തിക്കുന്ന  സിനിമകളുമായി സകരിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന പറയുന്നത്.  രഞ്ജിപണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി കുടിശിക തീര്‍ക്കാനുണ്ട് ഇതാണ് നടപടിക്ക് കാരണമായത്.  കുടിശിക തീര്‍ക്കുവരെ സഹകരിക്കേണ്ടെന്ന് തീരുമാനമെന്ന് സംഘടന അറിയിച്ചു. 

കഴിഞ്ഞ ഏപ്രിൽ മാസവും രഞ്ജി പണിക്കര്‍ക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് നിലനിൽക്കെ തന്നെ രൺജി പ്രധാനവേഷത്തിലെത്തിയ സെക്ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തിരുന്നു. 

ലോകേഷ് രജനി ചിത്രം 'തലൈവർ 171' ന് മലയാളത്തില്‍ നിന്നും ഒരു 'സൂപ്പര്‍താര വില്ലന്‍'?: വന്‍ സര്‍പ്രൈസ്.!

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി: കെട്ടിവച്ച കാശ് പോയി പവന്‍ കല്ല്യാണിന്‍റെ ജന സേന

​​​​​​​Asianet News Live
 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ