
ചെന്നൈ: തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ് ലോകേഷ് കനകരാജ് സംവിധാനത്തില്‍ രജനികാന്ത് അഭനയിക്കുന്ന 'തലൈവർ 171'. സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം തന്‍റെ എല്‍സിയുവില്‍ വരുന്നതല്ലെന്ന് ലോകേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ രജനികാന്ത് അഭിനയിക്കുന്ന ജ്ഞാനവേല്‍ രാജ സംവിധാനം ചെയ്യുന്ന 'തലൈവർ 170'ന് ശേഷം ജനുവരിയോടെ ലോകേഷ് രജനി ചിത്രം ആരംഭിക്കും എന്നാണ് വിവരം.
അതിനിടെയാണ് മറ്റൊരു പ്രധാന അപേഡേറ്റ് ചില തമിഴ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇത് പ്രകാരം രജനി ലോകേഷ് ചിത്രത്തില്‍ പ്രധാന വില്ലനായി പൃഥ്വിരാജ് സുകുമാരന്‍ എത്തിയെക്കും എന്നാണ് വിവരം. കുറച്ചു നാളുകളായി തലൈവര്‍ ലോകേഷ് ചിത്രത്തില്‍ ശക്തനായ വില്ലന്‍ കഥാപാത്രമായി ആര് വരും എന്ന ചര്‍ച്ച ശക്തമായിരുന്നു. എസ്ജെ സൂര്യ, ഫഹദ് ഫാസില്‍, അരവിന്ദ് സ്വാമി എന്നിവരുടെ പേരുകള്‍ കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അണിയറക്കാരുടെ ആലോചനയിലേക്ക് പൃഥ്വിരാജിന്‍റെ പേരും എത്തിയെന്നാണ് വിവരം.
എന്നാല്‍ ഇത് സംബന്ധിച്ച് ലോകേഷ് ടീമിന്‍റെ ഭാഗത്ത് നിന്നോ, പൃഥ്വിരാജിന്‍റെ ഭാഗത്ത് നിന്നോ സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. അതേ സമയം നേരത്തെ ലിയോ ചിത്രത്തില്‍ ഹരോള്‍ഡ‍് ദാസ് എന്ന വേഷത്തില്‍ ആദ്യം പൃഥ്വിരാജിനെ ലോകേഷ് ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് പൃഥ്വിരാജിന്‍റെ ഡേറ്റ് പ്രശ്നത്താല്‍ മാറിപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിനാലാണ് പുതിയ ചിത്രത്തില്‍ പൃഥ്വിയെ ആലോചിക്കുന്നത് എന്നാണ് വിവരം.
അതേ സമയം രജനി ലോകേഷ് ചിത്രത്തില്‍ തമിഴിലെ യുവ സൂപ്പര്‍ താരം ശിവകാര്‍ത്തികേയന്‍ ഒരു പ്രധാന വേഷത്തില്‍ എത്തും എന്ന് നേരത്തെ വിവരം വന്നിരുന്നു. ഒരു ക്യാമിയോ റോള്‍ ആണെങ്കിലും ചിത്രത്തിലെ കഥാഗതിയില്‍ ഈ വേഷം സുപ്രധാനം എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
ടിവി അവതാരകനായ കാലത്തെ രജനികാന്ത് ഫാനാണെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ശിവകാര്‍ത്തികേയന്‍ പലവട്ടം രജനിക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം താരം പറഞ്ഞിട്ടുമുണ്ട്. ഇതാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത് എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സോ, ലോകേഷോ, രജനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിന്‍റെ അണിയറക്കാരെ പരിചയപ്പെടുത്തുന്ന മുറയ്ക്ക് ഇത് പുറത്തുവിടും എന്നാണ് വിവരം.
ലെനയ്ക്ക് കിളിപോയി എന്ന് പറയുന്നവര്‍ക്കാണ് കിളി പോയിരിക്കുന്നത്: സുരേഷ് ഗോപി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ