സിനിമ മേഖലയ്ക്ക് സമഗ്ര പാക്കേജ് വേണം; അല്ലാതെ തിയേറ്റർ തുറക്കാനാവില്ലെന്ന് ഫിയോക്

By Web TeamFirst Published Oct 2, 2020, 1:42 PM IST
Highlights

വിനോദ നികുതി ഒഴിവാക്കണം, കെട്ടിട നികുതിയും ഒരുവർഷത്തേക്ക് ഒഴിവാക്കണം. തിയറ്ററുകൾ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ഫിക്സഡ് ചാർജും ഒഴിവാക്കണമെന്ന് ഫിയോക് പറഞ്ഞു

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഇളവ് അനുവദിച്ചാലും തിയറ്റർ തുറക്കാൻ സാധിക്കില്ലെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. സിനിമാ മേഖലയ്ക്ക് സമഗ്ര പാക്കേജ് നടപ്പാക്കാതെ തിയറ്ററുകൾ തുറക്കാൻ സാധിക്കില്ലെന്ന് സംഘടന വ്യക്തമാക്കി. തീയറ്ററുകൾ അടച്ചിട്ട് ഇന്ന് 205 ദിവസം പൂർത്തിയായി. തകർച്ചയിലായ സിനിമാ മേഖലയെ സർക്കാർ സഹായിക്കണം. വിനോദ നികുതി ഒഴിവാക്കണം, കെട്ടിട നികുതിയും ഒരുവർഷത്തേക്ക് ഒഴിവാക്കണം. തിയറ്ററുകൾ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ഫിക്സഡ് ചാർജും ഒഴിവാക്കണമെന്ന് ഫിയോക് പറഞ്ഞു.

click me!