'പാപ്പൻ' ഉൾപ്പടെയുള്ള ചിത്രങ്ങൾ റിലീസിന്; ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ഫിയോക്ക്

By Web TeamFirst Published Jul 26, 2022, 10:29 AM IST
Highlights

തീയറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ 42 ദിവസത്തിന് ശേഷം ഒടിടിക്ക് നൽകുന്ന സമയ പരിധി വർധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

കൊച്ചി : ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ(OTT) നിയന്ത്രിക്കണമെന്ന ആവശ്യം വീണ്ടും ഉയർത്തി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്(FEUOK). തീയറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ 42 ദിവസത്തിന് ശേഷം ഒടിടിക്ക് നൽകുന്ന സമയ പരിധി വർധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇക്കാര്യങ്ങൾ കൊച്ചിയിൽ ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ചയാകും. 

പാപ്പൻ, തല്ലുമാല, സോളമന്റെ തേനീച്ചകൾ, ഗോൾഡ് തുടങ്ങി ഒരു പിടി പുതിയ ചിത്രങ്ങൾ വരാനിരിക്കേയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.  തീയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഇപ്പോൾ 42 ദിവസം കഴി‍ഞ്ഞാൽ ഒടിടിയിൽ എത്തുന്ന സ്ഥിതിയാണ്. ചില സിനിമകൾ കരാർ ലംഘിച്ച് ഇതിലും കുറ‍‍ഞ്ഞ ദിവസങ്ങളിൽ ഒടിടിക്ക് നൽകുന്നു. ഇത് തീയറ്റർ ഉടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

കെജിഎഫ്, വിക്രം തുടങ്ങി മികച്ച തീയറ്റർ അനുഭവം നൽകുന്ന സിനിമകൾക്ക് മാത്രമാണ് ആളുകൾ തീയറ്ററിൽ വരുന്നത്.  ഇങ്ങനെ പോയാൽ തീയറ്ററുകൾ അടച്ചു പൂട്ടേണ്ടി വരും. സിനിമകൾ ഒടിടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം നേരത്തെ ഫിലിം ചേംബർ പരഗണിച്ചിരുന്നില്ല.

Ranveer Singh : സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി; രണ്‍വീറിന്‍റെ നഗ്ന ഫോട്ടോഷൂട്ടിനെതിരെ പരാതി

സംഘടനയുമായി സഹകരിക്കാത്ത താരങ്ങൾക്കും നിർമ്മാതാക്കൾക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ഇവരുമായി സഹകരിക്കേണ്ടതുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടാകും. തീയറ്റർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഈയിടെ  ഇറങ്ങിയ കുറി എന്ന ചിത്രത്തിന് ഫ്ലക്സി ചാർജ് നടപ്പാക്കിയിരുന്നു. ഇത് ഫലപ്രദമായില്ലെന്നും ഫ്ലക്സി ചാർജിന് സർക്കാർ പിന്തുണ വേണമെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ. 

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ

തൃശ്ശൂര്‍: സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് തൃശൂരിൽ അറസ്റ്റിൽ. തുറവൂർ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. അന്തിക്കാട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി വിനീത് തട്ടിലിനെ അറസ്റ്റ് ചെയ്തത്. 

അലക്സുമായി വിനീതിന് സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അലക്സ് വിനീതിന്‍റെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വടിവാൾ കൊണ്ട് വിനീത് തട്ടിൽ അലക്സിനെ വെട്ടിയത്. ആക്രമണത്തിൽ അലക്സിന്‍റെ കൈക്ക് പരുക്കേറ്റു.

click me!