സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രൺവീറിനെതിരെ മുംബൈ പൊലീസിൽ പരാതി
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡിലെ ഫാഷൻ കിംഗ് രണ്‍വീര്‍ സിംഗിന്‍റെ(Ranveer Singh) നഗ്നന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. പേപ്പര്‍ മാഗസിന് വേണ്ടിയായിരുന്നു ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്. ട്രോളുകളിലും മറ്റും ഈ ചിത്രങ്ങൾ നിറഞ്ഞു. ഇപ്പോഴിതാ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രൺവീറിനെതിരെ മുംബൈ പൊലീസിൽ പരാതി ലഭിച്ചിരിക്കുകയാണ്.
ഇത് പബ്ലിസിറ്റിക്കുള്ള ശ്രമമാണ്. ഇത്തരം ശ്രമങ്ങൾ എതിർക്കപ്പെടണമെന്നും മുംബൈ ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നപ്പോൾ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തിയും രംഗത്തെത്തിയിരുന്നു.
1972-ൽ കോസ്‌മോപൊളിറ്റൻ മാസികയ്‌ക്കായി ബർട്ട് റെയ്‌നോൾഡ്‌സിന്‍റെ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്‍റെ ഫോട്ടോഷൂട്ട്. ’ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’എന്ന അടിക്കുറിപ്പോടെയാണ് മാഗസിന്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.
തന്‍റെ ഫോട്ടോഷൂട്ടിനെ കുറിച്ച് രണ്‍വീറും സംസാരിച്ചിരുന്നു. “എനിക്ക് ശാരീരികമായി നഗ്നനാകുന്നത് വളരെ എളുപ്പമാണ്. എന്നാൽ എന്‍റെ ചില പ്രകടനങ്ങളിൽ ഞാൻ നഗ്നനായിരുന്നു. നിങ്ങൾക്ക് എന്‍റെ ആത്മാവിനെ കാണാൻ കഴിയും. അത് എത്രമാത്രം നഗ്നമാണ്? അത് യഥാർത്ഥത്തിൽ നഗ്നമാണ്. ആയിരം ആളുകൾക്ക് മുന്നിൽ എനിക്ക് നഗ്നനാകാന്‍ പറ്റും. ഞാൻ ഒന്നും തരില്ല. അവർക്ക് അത് അസ്വസ്ഥതയുണ്ടാകുന്നുവെന്നു മാത്രം", എന്നാണ് രണ്‍വീര്‍ പറഞ്ഞത്.
Ranveer Singh photoshoot: 'ബോളിവുഡിലെ സെക്‌സി സ്റ്റാർ'; തരംഗമായി രണ്‍വീര്‍ സിംഗിന്‍റെ ഫോട്ടോഷൂട്ട്
അതേമയം, രൺവീർ സിങ്ങിന്‍റെ അവസാന ചിത്രമായ 'ജയേഷ്ഭായ് ജോർദാർ' (Jayeshbhai Jordaar) പ്രേക്ഷകരെയും നിരൂപകരെയും ആകർഷിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. രോഹിത് ഷെട്ടിയുടെ 'സർക്കസ്', കരൺ ജോഹറിന്‍റെ 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെതായി പുറത്തിറങ്ങാനുള്ളവ.
