
ദുല്‍ഖറിന്റെ കമ്പനിക്ക് എതിരെ ഏര്‍പ്പെടുത്തിയ വിലക്ക് കേരളത്തിലെ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് പിൻവലിച്ചു. പ്രത്യേക സാഹചര്യത്തിലാണ് തന്റെ സിനിമ 'സല്യൂട്ട്' ഒടിടിക്ക് നൽകിയതെന്നായിരുന്നു ദുൽഖ൪ അറിയിച്ചത്. വിശദീകരണം തൃപ്‍തികരമെന്ന് ഫിയോക് വിലയിരുത്തി. തിയറ്റർ റിലീസ് തന്നെ ആകും തുട൪ന്നുള്ള ചിത്രങ്ങൾ എന്ന് ദുല്‍ഖറിന്റെ നിർമ്മാണ കമ്പനി അറിയിച്ചു (Dulquer).
ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് 'സല്യൂട്ട്' സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയിൽ എത്തുന്നതെന്നും സംഘടന വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തമാക്കിയിരുന്നു. ദുൽഖറിന്റെ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് 'സല്യൂട്ട്' നിർമിച്ചത്
'കുറുപ്പ്' റിലീസിന്റെ സമയത്തു തിയറ്റർ ഉടമകൾ പരമാവധി പിന്തുണച്ചു. തിയറ്ററുകാരെ ആവശ്യമുള്ള സമയത്ത് ഉപയോഗിച്ചുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. വിലക്ക് എത്രകാലത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി.
ദുല്‍ഖറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്'. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്.
വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
Read More : 'വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്, പക്ഷേ'; ദുല്‍ഖര്‍ പറയുന്നു
ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം - അസ്‍ലം പുരയിൽ, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരൻ, ആർട്ട് - സിറിൽ കുരുവിള, സ്റ്റിൽസ് - രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ - ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. - അമർ ഹാൻസ്പൽ, അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് - അലക്സ് ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ. പിആർഒ - മഞ്ജു ഗോപിനാഥ്.
'ഹേയ് സിനാമിക' എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ തിയറ്ററില്‍ ബൃന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്‍തത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്‍തിരുന്നു. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍.
ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹേ സിനാമിക' ദുല്‍ഖറാണ് 'ഹേ സിനാമിക' ചിത്രം റൊമാന്റിക് കോമഡിയായിട്ടാണ് എത്തിയത്. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. മദൻ കർക്കി തിരക്കഥയെഴുതിയ ചിത്രത്തിൽ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുണ്ട്.
ദുല്‍ഖര്‍ 'ഹേ സിനാമിക' ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനം വൻ ഹിറ്റായിരുന്നു. 'അച്ചമില്ലൈ' എന്ന് തുടങ്ങുന്ന ഒരു ഗാനമായിരുന്നു ദുല്‍ഖര്‍ ആലപിച്ചത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. അദിതി റാവു, കാജല്‍ അഗര്‍വാള്‍, നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്‍സൺ, രഘു, സംഗീത, ധനഞ്‍ജയൻ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.
പ്രത്യേക സാഹചര്യത്തിലാണ് തന്റെ സിനിമ ഒടിടിക്ക് നല്‍കിയതെന്ന് ദുല്‍ഖര്‍ അറിയിച്ചു (Dulquer).