'വമ്പൻ സ്രാവുകൾ വെളിയിൽ വിഹരിക്കുന്നു'; മലയാള സിനിമ ഞെട്ടാൻ അധികകാലം വേണ്ടെന്ന് ആലപ്പി അഷ്റഫ്

Web Desk   | Asianet News
Published : Oct 04, 2021, 10:32 AM ISTUpdated : Oct 04, 2021, 10:45 AM IST
'വമ്പൻ സ്രാവുകൾ വെളിയിൽ വിഹരിക്കുന്നു'; മലയാള സിനിമ ഞെട്ടാൻ അധികകാലം വേണ്ടെന്ന് ആലപ്പി അഷ്റഫ്

Synopsis

ലഹരിയോടുള്ള ഈ ആഭിമുഖ്യം അവസാനിപ്പിച്ചില്ലങ്കിൽ, മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാര്‍ത്തകൾ താമസിക്കാതെ കേൾക്കേണ്ടി വരുമെന്നും അഷ്റഫ് മുന്നറിയിപ്പ് നൽകുന്നു.  

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ(shahrukh khan) മകന്റെ ആര്യന്റെ(aryan khan) അറസ്റ്റ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്(alleppey ashraf). മലയാള ചലച്ചിത്ര(malayalam film) ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന  വമ്പൻന്മാർ എന്നാണ് കുടുങ്ങുന്നതെന്ന് പറയാൻ പറ്റില്ല. ഷാരുഖാൻ്റെ മകനെക്കാൾ വലുതല്ലല്ലോ ഇവരാരുമെന്നും അഷ്റഫ് കുറിക്കുന്നു. ബിനീഷിനെക്കാൾ(bineesh kodiyeri) വമ്പൻ സ്രാവുകൾ വെളിയിൽ ഇന്നും വിഹരിക്കുകയാണെന്നും സംവിധായകൻ കൂട്ടിച്ചേർക്കുന്നു.

ലഹരിയോടുള്ള ഈ ആഭിമുഖ്യം അവസാനിപ്പിച്ചില്ലങ്കിൽ, മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാര്‍ത്തകൾ താമസിക്കാതെ കേൾക്കേണ്ടി വരുമെന്നും അഷ്റഫ് മുന്നറിയിപ്പ് നൽകുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ

ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ.. ഷാരൂഖാൻ്റെ മകനെ ലഹരി മരുന്നുമായ് ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തത് ബോളീവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ആര്യൻഖാൻ അറസ്റ്റിലായ ആഡംമ്പരക്കപ്പൽ, കൊച്ചിയിലും വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചേക്കും. ചലച്ചിത്ര മേഖലയിലെ ആധുനികവൽക്കരണത്തിൻ്റെ ഉപോൽപന്നമാണ് ലഹരിയുടെ ഈ അതിപ്രസരം. മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയായെ കുറിച്ച് മുൻപ് സിനിമ സംഘടനകൾ  ആക്ഷേപം ഉന്നയിച്ചപ്പോൾ, തെളിവു കൊണ്ടു വന്നാൽ അന്വേഷിക്കാമെന്നതായിരുന്നുഅന്നത്തെ സർക്കാർ നിലപാട് . എന്നാൽ സിനിമ സംഘടനകളിലാരും തെളിവുകൾ ഒന്നും നൽകാതെയാണ് നടൻ ബിനീഷ് കോടിയേരി അറസ്റ്റിലായത്. ആരോപണമുയർന്നപ്പോൾ തന്നെ അന്വേഷിച്ചിരുന്നു എങ്കിൽ ഒരുപക്ഷേ ബിനീഷിന് ഇന്നീഗതി വരില്ലായിരുന്നു. ബിനീഷിനെക്കാൾ വമ്പൻ സ്രാവുകൾ വെളിയിൽ ഇന്നും വിഹരിക്കുകയാണ്. ബിനീഷ് വെറും നത്തോലി മാത്രം. വലയിൽ വീണ ചെറുമീൻ. ഇപ്പോൾ ഞെട്ടിയത് ബോളിവുഡാണങ്കിൽ മലയാള ചലച്ചിത്ര ലോകം ഞെട്ടാൻ ഒരു പക്ഷേ അധികകാലം വേണ്ടി വരില്ല. മലയാള ചലച്ചിത്ര ലോകത്ത്  ലഹരിക്കൊപ്പം നീന്തുന്ന  വമ്പൻന്മാർ എന്നാണ് കുടുങ്ങുന്നതെന്ന് പറയാൻ പറ്റില്ല. ഷാരുഖാൻ്റെ മകനെക്കാൾ വലുതല്ലല്ലോ ഇവരാരും. അത്യുന്നതങ്ങളിൽ വിരാചിക്കുന്ന ഇവരിൽ പലരുടെയും മേൽ അന്വേഷണത്തിൻ്റെ  കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. പിടിക്കപ്പെട്ടാൽ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷം മതി. കാരഗ്രഹത്തിലെ കാത്തിരിപ്പ് എല്ലാം തകർത്തെറിയും .സൂക്ഷിച്ചില്ലങ്കിൽ... ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവർ അവസാനിപ്പിച്ചില്ലങ്കിൽ, മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാത്തകൾ താമസിയാതെ നമുക്ക് ഇനിയും കേൾക്കേണ്ടി വരും. സ്വയം തിരുത്താൻ ഇനിയും സമയം ബാക്കിയുണ്ടു. ദയവായി ആ അവസരം പഴാക്കരുതേ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചലച്ചിത്രമേളയുടെ ആദ്യ ദിനം ’പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ
'റേച്ചലി'നെ കാണാന്‍ ഇനിയും കാത്തിരിക്കണം; ഹണി റോസ് ചിത്രത്തിന്‍റെ റിലീസ് നീട്ടി