'ഒരു അമ്മയുടെ ശക്തി മറ്റൊന്നിനുമില്ല'; ഗൗരി ഖാന് പിറന്നാള്‍ ആശംസയുമായി ഫറ ഖാൻ

Web Desk   | Asianet News
Published : Oct 08, 2021, 03:09 PM IST
'ഒരു അമ്മയുടെ ശക്തി മറ്റൊന്നിനുമില്ല'; ഗൗരി ഖാന് പിറന്നാള്‍ ആശംസയുമായി ഫറ ഖാൻ

Synopsis

ആര്യന് ജാമ്യം ലഭിക്കുന്ന കാര്യത്തിൽ വാദം കേൾക്കുന്നത് ഇന്നാണ്. ആ പ്രതീക്ഷയാണ് ഫറ പങ്കുവച്ചത്.

ര്യൻ ഖാന്റെ(Aryan Khan) അറസ്റ്റിന് പിന്നാലെയാണ് ഒരു ഇടവേളക്ക് ശേഷം ബോളിവുഡിൽ(bollywood) ലഹരിമരുന്ന് വിഷയം(drug case) വീണ്ടും ചർച്ചയാകുകയാണ്. സമ്മർദ്ദം നിറഞ്ഞ ചുറ്റുപാടിലൂടെയാണ് ഷാരൂഖ് ഖാനും(Shah Rukh Khan) കുടുംബവും കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധി​ഘട്ടത്തിനിടെയാണ് ​ഗൗരി ഖാന്‍റെ(gauri khan) ജന്മദിനവും വന്ന് ചേരുന്നത്. ഇപ്പോഴിതാ ആശ്വാസ വാക്കുകൾക്കൊപ്പം ആശംസയും അറിയിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും. ഷാരൂഖിന്റെയും ​ഗൗരിയുടെയും പഴയകാല ചിത്രം പങ്കുവച്ചാണ് മകൾ സുഹാന അമ്മയ്ക്ക് ആശംസകൾ നേർന്നത്. 

"ഒരു അമ്മയുടെ ശക്തി മറ്റൊന്നിനുമില്ല. മാതാപിതാക്കളുടെ പ്രാർഥനയ്ക്ക് പർവതത്തെ നീക്കാനും കടലിനെ വഴി മാറ്റാനും സാധിക്കും.ഏറ്റവും ശക്തയായ അമ്മയ്ക്കും സ്ത്രീക്കും ജന്മദിനാശംസകൾ നേരുന്നു. ആ കരുത്തിന് കഴിഞ്ഞ ആഴ്ചയിൽ ഞാൻ വ്യക്തിപരമായി സാക്ഷിയായതാണ്..ഇന്ന് നിങ്ങൾക്ക് മികച്ച ജന്മദിന സമ്മാനം ആശംസിക്കുന്നു", എന്നാണ് സംവിധായിക ഫറാ ഖാൻ. ആര്യന് ജാമ്യം ലഭിക്കുന്ന കാര്യത്തിൽ വാദം കേൾക്കുന്നത് ഇന്നാണ്. ആ പ്രതീക്ഷയാണ് ഫറ പങ്കുവച്ചത്.

അതേസമയം, ആര്യൻ ഖാന്‍റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇപ്പോള്‍ ആര്യൻ ഖാൻ. കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാൽ പ്രതികളെല്ലാം ഇപ്പോഴും എൻസിബി ഓഫീസിൽ തുടരുകയാണ്. ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതികളെ ഇന്ന് ആർതർ റോഡ് ജയിലിലേക്ക് മാറ്റും. കേസിൽ വിദേശ പൗരനടക്കം ഇതുവരെ 18 പേർ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി നീട്ടാനുള്ള എൻസിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ആര്യൻ ഖാന്‍റെ കസ്റ്റഡി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. ഒക്ടോബർ 11 വരെ കസ്റ്റഡി നീട്ടണം എന്നാണ് എന്‍സിബി ആവശ്യപ്പെട്ടിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നാലാമത് മലയാളികളെ ഞെട്ടിച്ച നായിക, ഇന്ത്യയില്‍ ഏറ്റവും ആസ്‍തിയുള്ള 10 താരങ്ങള്‍
നായിക സാത്വിക വീരവല്ലിയെ അവതരിപ്പിച്ച് ദുൽഖര്‍ ചിത്രം "ആകാശംലോ ഒക താര" ഗ്ലിംബ്സ് വീഡിയോ പുറത്ത്