
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസമാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാമിന്റേതായി പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയിൽ മറ്റൊരു ബ്ലോക് ബസ്റ്റർ ആകുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. വ്യത്യസ്തമായ റിവഞ്ച് ത്രില്ലർ ഒരുക്കിയ നിസാമിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഷൂട്ടിംഗ് സെറ്റിലെ അനുഭവം പങ്കുവച്ച സംവിധായകന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഒരു സ്റ്റാറെന്ന നിലയ്‌ക്കോ പ്രൊഡ്യൂസര്‍ എന്ന നിലയ്‌ക്കോ അല്ല മമ്മൂട്ടി സെറ്റിൽ പെരുമാറിയതെന്ന് നിസാം ബഷീർ പറയുന്നു. സംവിധായകന്‍റെയും ക്രൂവിന്‍റെയും പള്‍സറിയുന്ന നടനാണ് മമ്മൂക്ക. എന്തെങ്കിലും കാര്യത്തില്‍ ആശങ്കപ്പെടുന്ന സിറ്റുവേഷനുണ്ടായാല്‍ അദ്ദേഹം ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും നിസാം പറയുന്നു. ദി ഹിന്ദുവിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.
നിസാം ബഷീറിന്റെ വാക്കുകൾ ഇങ്ങനെ
ഷൂട്ട് തുടങ്ങുന്നതിന് എട്ട് മാസം മുന്‍പാണ് മമ്മൂക്കയോട് കഥ പറയുന്നത്. സിനിമയുടെ ഭാഗമാകാമെന്ന് തീരുമാനിക്കുന്നതിനൊപ്പം തന്നെ അദ്ദേഹം ചിത്രം നിര്‍മിക്കാനും മുന്നോട്ട് വന്നു. ഒരു സ്റ്റാറെന്ന നിലയ്‌ക്കോ പ്രൊഡ്യൂസര്‍ എന്ന നിലയ്‌ക്കോ അല്ല മമ്മൂക്ക സെറ്റില്‍ പെരുമാറിയത്. അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റാണ്. ഞങ്ങളെ വളരെയധികം കംഫര്‍ട്ടബില്‍ ആക്കി. സംവിധായകന്‍റെയും ക്രൂവിന്‍റെയും പള്‍സറിയുന്ന നടനാണ് മമ്മൂക്ക. എന്തെങ്കിലും കാര്യത്തില്‍ ആശങ്കപ്പെടുന്ന സിറ്റുവേഷനുണ്ടായാല്‍ അദ്ദേഹം ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ നോക്കും.
സിനിമയെ കുറിച്ച്
വളരെ സൂക്ഷ്മതയോടെ കാണേണ്ട സിനിമയാണ് റോഷാക്ക്. ഒരു സീന്‍ മിസായാല്‍ പോലും കഥയിലെ നിര്‍ണായക പോയിന്‍റുകള്‍ മനസിലാവാതെ വരും. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു മൈന്‍റ് ഗെയിമാണ് റോഷാക്ക്. ആളുകളുടെ വ്യക്തിത്വവും സ്വഭാവവും മനസിലാക്കാന്‍ ഉപയോഗിക്കുന്ന മനശാസ്ത്ര ടെസ്റ്റാണ് റോഷാക്ക്. പല സ്വഭാവ സവിശേഷതകളാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ഉള്ളത്. പ്രേക്ഷകരുടെ സ്വഭാവം കൂടി ആശ്രയിച്ചിരിക്കും അവര്‍ ഓരോ കഥാപാത്രത്തിന്‍റെയും പ്രവര്‍ത്തികള്‍ ജഡ്ജ് ചെയ്യുന്നത്. ഉദാഹരണത്തിന് മമ്മൂക്കയുടെ കഥാപാത്രത്തെ എടുക്കുക. പ്രേക്ഷകന്‍റെ മനോഭാവം വെച്ച് ലൂക്കിനെ പോസീറ്റീവ് ആയോ നെഗറ്റീവായോ കാണാനാകും. മമ്മൂക്ക അഭിനയിക്കുന്ന ഏത് സിനിമയ്ക്കും എക്സ്പെക്റ്റേഷന്‍ കൂടുതലായിരിക്കുമെന്നതിനെ പറ്റി ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. പ്രേക്ഷകര്‍ക്ക് നല്ല സിനിമ നല്‍കാനായി എന്നാണ് ഞങ്ങളും വിശ്വസിക്കുന്നത്.
രണ്ട് ദിവസത്തിൽ 69 കോടി, പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ചിരഞ്ജീവി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ