പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ബ്ലോക് ബസ്റ്റർ ചിത്രമാണ് ലൂസിഫർ. എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചിരുന്നു.

ലയാള ചലച്ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആയ 'ഗോഡ്ഫാദർ' ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മെ​ഗാസ്റ്റാർ ചിരഞ്ജീവി. രണ്ട് ദിവസങ്ങൾ കൊണ്ട് ചിത്രം 69 കോടി നേടിയെന്നും ഇതൊരു പാൻ ഇന്ത്യൻ സിനിമയാക്കി മാറ്റിയതിൽ അതിയായ സന്തോഷ‌മുണ്ടെന്നും ചിരഞ്ജീവി പറഞ്ഞു. 

'ഞങ്ങളുടെ ചിത്രം ഗോഡ്ഫാദറിന് നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി. രണ്ട് ദിവസങ്ങൾ കൊണ്ട് ചിത്രം 69 കോടി നേടി. ഹിന്ദി ബെൽറ്റിൽ കൂടുതൽ ക്രെഡിറ്റുകൾ ചേർത്തിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു. നിങ്ങൾ ഇതൊരു പാൻ ഇന്ത്യൻ സിനിമയാക്കി. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള എന്റെ ആരാധകർക്ക് നന്ദി പറയുന്നു. ജയ് ഹിന്ദ്', എന്നായിരുന്നു ചിരഞ്ജീവിയുടെ വാക്കുകൾ. 

Scroll to load tweet…

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ബ്ലോക് ബസ്റ്റർ ചിത്രമാണ് ലൂസിഫർ. എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചിരുന്നു. അതുകൊണ്ട് തന്നെ തെലുങ്ക് പ്രേക്ഷകരെ പോലെ മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് ​ഗോഡ് ഫാദറിനായി കാത്തിരുന്നത്. ഒക്ടോബർ 5ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യദിനത്തിൽ 38 കോടി ആ​ഗോളതലത്തിൽ ചിത്രം നേടിയിരുന്നു. 

'പുഷ്പ' രാജിനൊപ്പം പൊരുതാൻ ഫഹദ് എത്തില്ലേ ? പ്രതികരണവുമായി നിർമ്മാതാവ്

മോഹന്‍ രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്‍മാന്‍ ഖാനും മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം അവതരിപ്പിച്ചത് നയന്‍താരയുമാണ്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍.