'ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ'; ശ്രീജേഷിനെ കണ്ട സന്തോഷത്തിൽ ഷാജി കൈലാസ്

Web Desk   | Asianet News
Published : Oct 03, 2021, 05:01 PM ISTUpdated : Oct 03, 2021, 05:05 PM IST
'ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ'; ശ്രീജേഷിനെ കണ്ട സന്തോഷത്തിൽ ഷാജി കൈലാസ്

Synopsis

ഫേസ്ബുക്കിലായിരുന്നു ഷാജി കൈലാസ്, ശ്രീജേഷിനെയും കുടുംബത്തേയും കണ്ടതിന്റെ വിശേഷം ഫോട്ടോകള്‍ സഹിതം പങ്കിട്ടത്. 

ലയാള സിനിമാ പ്രേമികളുടെ പ്രിയ സംവിധായകനാണ് ഷാജി കൈലാസ്. മലയാളത്തിന്റെ താരരാജാന്മാർ അടക്കം നിരവധി നടന്മാരുടെ അഭിനയപാടവം അദ്ദേഹത്തിന്റെ സംവിധാന മികവിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. മോഹന്‍ലാലിനൊപ്പം പുതുതായി ചെയ്യുന്ന സിനിമയുടെ പണിപ്പുരയിലാണ് ഷാജി കൈലാസ്. ഷൂട്ടിങ്ങിനിടെ ടോകിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ.  

ഫേസ്ബുക്കിലായിരുന്നു ഷാജി കൈലാസ്, ശ്രീജേഷിനെയും കുടുംബത്തേയും കണ്ടതിന്റെ വിശേഷം ഫോട്ടോകള്‍ സഹിതം പങ്കിട്ടത്. ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭയാണ് ശ്രീജേഷെന്നും ഷാജി കൈലാസ് കുറിക്കുന്നു. 

ഷാജി കൈലാസിന്റെ വാക്കുകൾ

അവിചാരിതം... മനോഹരം...അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് കുതിരാൻ ഭാഗത്ത് നടക്കുന്നു. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുമ്പോഴാണ് ശ്രീ പി ആർ ശ്രീജേഷ് കയറിവരുന്നത്... കൂടെ സ്നേഹമുള്ള കുടുംബവും. ഒളിംപിക്‌സിൽ മെഡൽ നേടിയ മലയാളി.. ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ.. പരസ്പരം കണ്ടപ്പോൾ, സംസാരിച്ചപ്പോൾ, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി. ശ്രീജേഷിനെ കണ്ടതും സംസാരിക്കാൻ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു. ഈ കായികതാരം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.. മലയാളിയുടെ പേരും പെരുമയും സഹ്യൻ കടന്ന്, കടൽ കടന്ന് ലോകമെമ്പാടും എത്തട്ടെ... നന്ദി ശ്രീജേഷ്... അങ്ങേക്ക് വേണ്ടി ഏതൊരു കയികപ്രേമിയേയും പോലെ ഞാനും പ്രാർത്ഥിക്കുന്നു..ചക് ദേ ഇന്ത്യ...

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്