'മോഹൻലാലിനെ ആദ്യമായി കാണുന്നത് വലിയൊരു ജാഥയുടെ പുറകിൽ': ഷാജി കൈലാസ്

Published : Aug 06, 2022, 11:26 PM ISTUpdated : Aug 06, 2022, 11:30 PM IST
'മോഹൻലാലിനെ ആദ്യമായി കാണുന്നത് വലിയൊരു ജാഥയുടെ പുറകിൽ': ഷാജി കൈലാസ്

Synopsis

കോളേജില്‍ പഠിക്കുമ്പോള്‍ മോഹന്‍ലാലിനെ ആദ്യമായി കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ഷാജി കൈലാസ്.

ലയാള സിനിമയിലെ ഹിറ്റുകളുടെ സംവിധായകനാണ് ഷാജി കൈലാസ്. മലയാളികളുടെ അഭിമാനതാരം മോഹൻലാലിന്റെ സിനിമാ ചരിത്രത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കാൻ ഷാജി കൈലാസിന് സാധിച്ചിട്ടുണ്ട്(Mohanlal-Shaji Kailas). ഇരുവരും ഒന്നിച്ച മലയാള സിനിമകൾ എല്ലാം തന്നെ ഇന്നും സിനിമാസ്വാദകരുടെ പ്രിയ ചിത്രങ്ങളാണ്. ഇരുവരും ഒരേ കോളേജിൽ പഠിച്ചുവെന്നതും പ്രത്യേകതയാണ്. ഇപ്പോഴിതാ കോളേജില്‍ പഠിക്കുമ്പോള്‍ മോഹന്‍ലാലിനെ ആദ്യമായി കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ഷാജി കൈലാസ്. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. 

ഷാജി കൈലാസിന്റെ വാക്കുകൾ

കോളേജില്‍ കേറുമ്പോഴേ ഞങ്ങളൊക്കെ എസ്എഫ്ഐക്കാരാണ്. അവിടെ ഭരിക്കുന്നത് എസ്എഫ്ഐ ആണ്. അപ്പോള്‍ റിബലിസം, റെവലൂഷന്‍ എന്നൊക്കെ പറഞ്ഞ് നടക്കുകയാണ്. ഞാന്‍ പഠിച്ച കോളേജിന്റെ ത്രില്ലടിക്കണമെങ്കില്‍ എസ്എഫ്ഐ ആകണമെന്നാതാണ് മറ്റൊരു കാര്യം. വീടിനടുത്തും ഡിവൈഎഫ്ഐലൊക്കെ ഉണ്ടായിരുന്നു. കോളേജില്‍ ചേരുമ്പോള്‍ അവര്‍ എന്റെ കയ്യില്‍ പ്രത്യകം കത്തൊക്കെ തന്നുവിട്ടു, ഈ സഖാവിനെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞ്. കോളേജില്‍ പിന്നെ പോസ്റ്ററുകളൊക്കെ ഞാന്‍ എഴുതുന്നുണ്ട്. അങ്ങനെ പോവുന്ന സമയത്ത് ഒരു വലിയ ജാഥയുടെ പുറകില്‍ മോഹന്‍ലാല്‍ പോകുന്നത് ഞാന്‍ കണ്ടു. അന്ന് അദ്ദേഹത്തിന്റെ നാടകമൊക്കെ ഞാന്‍ കാണാറുണ്ടായിരുന്നു. ഭയങ്കര രസത്തില്‍ നടക്കുന്നൊരാള്‍. സെക്രട്ടറിയേറ്റിന്റെ മുമ്പിലൊക്കെ കാണാം. ഞാന്‍ ക്ലാസിന് പോയി തിരിച്ചുവരുന്ന സമയത്തും അദ്ദേഹത്തെ അവിടെ കാണാം. ബാലുചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പോയപ്പോഴാണ് മോഹൻലാലിനെ ആദ്യമായി സിനിമയില്‍ കാണുന്നത്. വാ കുരുവി വരു കുരുവി എന്ന ചിത്രമായിരുന്നു അത്. ലാല്‍ അന്ന് ഭയങ്കര ബിസിയായിരിക്കുന്ന സമയാണ്. ആ സമയത്ത് 33 സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ഷൂട്ടിനാണ് വന്നത്. ഞാന്‍ പെട്ടെന്ന് സീനും കോസ്റ്റ്യൂമും കൊണ്ട് കൊടുത്തു. എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസിലായി. എന്നെ നോക്കി ‘അല്ല’ എന്ന് പറഞ്ഞു. ഞാന്‍ അതേ, കോളേജിലെ ടീമാണെന്ന് പറഞ്ഞു. വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നതെന്നാണ് എന്നോട് ചോദിച്ചത്. അന്നൊക്കെ വീട്ടില്‍ പറയാതെ ഒളിച്ചോടി സിനിമയിലെത്തുന്ന ആള്‍ക്കാരുണ്ട്. വീട്ടില്‍ പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞു. ആ സൗഹൃദം പിന്നെ എവിടെ കണ്ടാലും തുടര്‍ന്നു. ആ സിനിമയിൽ തന്നെ എനിക്കൊരു ഷെഡ്യൂൾ ചെയ്യാൻ പറ്റി എന്നത് വലിയ ഭാഗ്യമാണ്. 

'മാരാർ ഉണ്ടായിട്ടും 6 വര്‍ഷം ഇന്ദുചൂഡന്‍ ജയിലില്‍ കിടന്നതെന്ത്'; മറുപടിയുമായി ഷാജി കൈലാസ്

അതേസമയം, കടുവയാണ് ഷാജി കൈലാസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് നായകനായ ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം ഒടിടിയിലും സ്ട്രീമിം​ഗ് ആരംഭിച്ചു കഴിഞ്ഞു. പൃഥ്വിരാജിന്റെ തന്നെ കാപ്പ എന്ന ചിത്രമാണ് ഷാജി കൈലാസ് നിലവിൽ സംവിധാനം ചെയ്യുന്ന ചിത്രം. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും