ചലച്ചിത്ര നടൻ സജീദ് പട്ടാളം അന്തരിച്ചു

Published : Aug 06, 2022, 09:46 PM ISTUpdated : Aug 06, 2022, 11:22 PM IST
ചലച്ചിത്ര നടൻ സജീദ് പട്ടാളം അന്തരിച്ചു

Synopsis

സംവിധായകൻ തരുൺ മൂര്‍ത്തിയുടെ സൗദി വെള്ളക്കയിൽ ഒരു പ്രധാന കഥാപാത്രത്തെ സജീദ് അവതരിപ്പിച്ചിരുന്നു.

ചലച്ചിത്ര നടൻ സജീദ് പട്ടാളം അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിയാണ്. അസുഖ ബാധിതനായി ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. വെബ് സീരീസുകളിലൂടെയാണ് സജീദ് അഭിനയ രംഗത്ത് സജീവമായത്. ജാനെമൻ, കനകം കാമിനി കലഹം, കള തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഫോർട്ട് കൊച്ചിയിലെ‌ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്.

ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂര്‍ത്തിയുടെ സൗദി വെള്ളക്കയിൽ ഒരു പ്രധാന കഥാപാത്രത്തെ സജീദ് അവതരിപ്പിച്ചിരുന്നു. നടന് ആദരാഞ്ജലി അര്‍പ്പിച്ച് തരുൺ മൂര്‍ത്തി ഫേസ്ബുക്കിൽ കുറിച്ചു. വേഷം ഇട്ടുവന്നപ്പോൾ ഡയറക്ടര്‍ സര്‍ അങ്ങ് അഴിഞ്ഞാടിക്കൊള്ളാൻ പറഞ്ഞു. കണ്ണുംപൂട്ടി അങ്ങ് ചെയ്തു. കൂടെ ഉണ്ടാകണം എന്ന സജീദിന്റെ വാക്കുകൾക്കൊപ്പമാണ് തരുൺ മൂര്‍ത്തിയുടെ പോസ്റ്റ്.

തരുൺ മൂര്‍ത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട സജീദ് ഇക്ക..
നിങ്ങൾ മുത്താണ്...
ബാക്കി നമ്മുടെ
സിനിമ സംസാരിക്കും. സ്വർഗത്തിൽ ഇരുന്ന് നിങ്ങൾ ആ കൈ അടികൾ കാണണം. കേൾക്കണം..!!
അത്ര മാത്രം പറഞ്ഞു നിർത്തട്ടെ..🙏
നെഞ്ചിലെ ഭാരം കൂടുകയാണ്..

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്