നിര്‍മ്മാതാവ് വിശാഖ് വിവാഹിതനായി; നിറസാന്നിധ്യമായി മോഹൻലാലും ശ്രീനിവാസനും- വീഡിയോ

Published : Nov 03, 2022, 12:57 PM ISTUpdated : Nov 03, 2022, 02:34 PM IST
നിര്‍മ്മാതാവ് വിശാഖ് വിവാഹിതനായി; നിറസാന്നിധ്യമായി മോഹൻലാലും ശ്രീനിവാസനും- വീഡിയോ

Synopsis

ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി.

ലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ സിനിമാ താരങ്ങളും സന്നിഹിതരായി. മോഹൻലാൽ, ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, വിനീത് ശ്രീനിവാസൻ, എംജി ശ്രീകുമാർ, വിധു പ്രതാപ്, റഹ്മാൻ ഉൾപ്പടെ നിരവധി പേർ സകൂടുംബമാണ് വിവാഹത്തിൽ പങ്കെടുത്തത്. അവശതകളെ മാറ്റിവെച്ച്, വിനീതിന്‍റെ കയ്യും പിടിച്ച് ശ്രീനിവാസൻ വിവാഹ വേദിയിൽ എത്തിയതിന്‍റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. 

ഈ വർഷം ഓ​ഗസ്റ്റിലാണ് വിശാഖിന്റെ വിവാഹ നിശ്ചയം നടന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം.ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലവ് ആക്ഷന്‍ ഡ്രാമ'യിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് എത്തിയത്. അജു വര്‍ഗീസിനൊപ്പം ആരംഭിച്ച ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന ബാനറിലൂടെയായിരുന്നു ഇത്. പിന്നീട് സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രവും ഇതേ ബാനര്‍ നിര്‍മ്മിച്ചു. ധ്യാന്‍ ഈ ചിത്രത്തിലെ നിര്‍മ്മാണ പങ്കാളിയായി. 

ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‍ത ഹൃദയം എന്ന ചിത്രത്തിലൂടെ മെറിലാന്‍ഡിന്‍റെ പേരില്‍ത്തന്നെ പുതിയ നിർമ്മാണ കമ്പനി വിശാഖ് ആരംഭിക്കുക ആയിരുന്നു. സിനിമാ നിര്‍മ്മാണത്തിനൊപ്പം തിരുവനന്തപുരത്ത് തിയറ്ററുകളും ഈ ഗ്രൂപ്പിന് ഉണ്ട്. ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തിയറ്ററുകളാണ് ഇവരുടെ ഉടമസ്ഥതയില്‍ ഉള്ളത്.

ഗർഭിണികളുടെ കഥയുമായി അഞ്ജലി മേനോന്‍; 'വണ്ടര്‍ വുമൺ' ട്രെയിലർ

പ്രണവ് മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ സിനിമ ആയിരുന്നു ഹൃദയം. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും നായികമാരായി എത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. രണ്ട് കൊല്ലം മുമ്പ് വിനീതും താനും കണ്ട സ്വപ്നമാണ് 'ഹൃദയം'എന്നായിരുന്നു വിശാഖ് ചിത്രത്തിന്‍റെ റിലീസ് വേളയില്‍ വിശാഖ് പറഞ്ഞത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സാം ബോയ്ക്ക് ചെക്ക് വെക്കാൻ ശ്രീക്കുട്ടൻ വെള്ളായണി; ചിരിപ്പിക്കാനൊരുങ്ങി 'അതിരടി'
"ഞാൻ കടുത്ത വിജയ് ആരാധിക, ജന നായകന് സംഭവിച്ചത് ഒരു സിനിമയ്ക്കും സംഭവിക്കരുത്": സുധ കൊങ്കര