ചിത്രം നവംബർ 18ന് സോണി ലിവിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. 

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'വണ്ടര്‍ വുമൺ' ട്രെയിലർ എത്തി. ​ഗർഭിണികളുടെ സന്തോഷവും വിഷമങ്ങളും ​ഗർഭകാലഘട്ടങ്ങളും എങ്ങനെയായിരിക്കും എന്ന് പ്രേക്ഷകർക്ക് കാണിച്ചു തരുന്ന മികച്ചൊരു ചിത്രമാകും വണ്ടർ വുമൺ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം നവംബർ 18ന് സോണി ലിവിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. 

Add Asianetnews as a Preferred SourcegooglePreferred

നദിയ മൊയ്തു, നിത്യ മേനന്‍(നോറ), പാര്‍വ്വതി തിരുവോത്ത്(മിനി), പത്മപ്രിയ(വേണി), സയനോര ഫിലിപ്പ്(സയ), അര്‍ച്ചന പത്മിനി(ഗ്രേസി), അമൃത സുഭാഷ്(ജയ) എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇം​ഗ്ലീഷിലാണ് ചിത്രം എത്തുന്നതെന്നത് വണ്ടർ വുമണിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ആര്‍എസ്‍വിപി മൂവീസ്, ഫ്ലൈയിം​ഗ് യൂണികോണ്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളിലാണ് വണ്ടര്‍ വുമണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഏറെ വ്യത്യസ്തതമായാണ് ചിത്രത്തിന്‍റെ പ്രഖ്യാപനം അഞ്ജലി നടത്തിയത്. ഒരു പ്രഗ്നന്‍സി ഡിറ്റക്ഷന്‍ കിറ്റിന്‍റെ ചിത്രമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇനി, ഒരു അത്ഭുതം തുടങ്ങുന്നു എന്ന ക്യാപ്ഷനും എല്ലാവരും ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. അഞ്ജലി മേനോന്‍ ചിത്രത്തിന്‍റെ പ്രൊമോഷന്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഒടുവില്‍ അഞ്ജലി മേനോന്‍ തന്നെ ഊഹാപോഹങ്ങള്‍ക്ക് അവസാനം ഇടുകയും ചെയ്തിരുന്നു.

Wonder Women | Official Trailer | Malayalam | Sony LIV | Streaming on 18th Nov

കൂടെ എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടര്‍ വുമണ്‍. 2018 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, നസ്രിയ, പൃഥ്വിരാജ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‍സ് എന്നിവയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങള്‍.

നിവിൻ പോളി v/s ആസിഫ് അലി ; കൂമനും സാറ്റർഡേ നൈറ്റും നാളെ തിയറ്ററുകളിൽ