സിനിമാ ചിത്രീകരണം ഉടനുണ്ടാകില്ല, ഔട്ട്ഡോര്‍ ഷൂട്ടിംഗിന് അനുമതി ലഭിച്ച ശേഷമെന്ന് ചലച്ചിത്ര സംഘടനകള്‍

Published : Jun 02, 2020, 11:07 AM IST
സിനിമാ ചിത്രീകരണം ഉടനുണ്ടാകില്ല, ഔട്ട്ഡോര്‍ ഷൂട്ടിംഗിന് അനുമതി ലഭിച്ച ശേഷമെന്ന് ചലച്ചിത്ര സംഘടനകള്‍

Synopsis

ലോക്ഡൗൺ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചലച്ചിത്ര സംഘടനകള്‍ വ്യക്തമാക്കി

കൊച്ചി:സംസ്ഥാനത്ത്  ഇൻഡോർ ഷൂട്ടിന് അനുമതി ലഭിച്ചെങ്കിലും സിനിമാ ചിത്രീകരണം ഉടനുണ്ടാകില്ല. ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി കിട്ടിയതിന് ശേഷമെ ചിത്രീകരണം തുടങ്ങൂവെന്ന് ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു. . ലോക്ഡൗൺ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചലച്ചിത്ര സംഘടനകള്‍ വ്യക്തമാക്കി. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പാസ് വേണം; ബസ്-കാര്‍ യാത്ര, സിനിമാ ഷൂട്ടിങ് എന്നിവയ്ക്ക്

ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമ, സീരിയൽ ഷൂട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. നിലവിൽ ഇൻഡോർ ഷൂട്ടിന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിന് പരമാവധി അൻപത് പേർമാത്രമേ പാടൂള്ളൂ. ടിവി സീരിയൽ ചിത്രീകരണത്തിന് പരമാവധി 25 പേർക്കാണ് അനുമതി നൽകിയിരിക്കുന്നത്. 

സിനിമകളുടെ ഓൺലൈൻ റിലീസ് വേണ്ടെന്ന് നിര്‍മ്മാതാക്കള്‍, അനുകൂലിച്ചത് രണ്ട്പേര്‍ മാത്രം

 

 

 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ